എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കി എവിടെയെങ്കിലും ഒരു ജോലിയില്‍ കയറി ഒതുങ്ങിക്കൂടിയിരുന്നെങ്കില്‍ ഭവാനി രാജ്പൂത്തെന്ന കബഡി താരത്തെ നമ്മള്‍ അറിയാതെ പോയേനെ. പക്ഷെ എഞ്ചിനിയറിങ് പാതിവഴിയില്‍ ഉപേക്ഷിച്ച് കബഡിയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ജീവിതത്തിലെ ടേണിങ് പോയിന്റായി മാറി. തന്റെ പാഷനായ കബഡിക്കൊപ്പം പണവും പ്രശസ്തിയുമെല്ലാം ഇപ്പോള്‍ ഭവാനിയെ തേടിയെത്തിയിരിക്കുകയാണ്.
പികെഎല്ലിന്റെ 12ാം സീസണില്‍ യുപി യോദ്ധാസിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. അന്നു താനെടുത്ത ആ നിര്‍ണായക തീരുമാനമാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്നു ടീമിന്റെ റെയ്ഡര്‍ കൂടിയായ ഭവാനി പറയുന്നു. പാറ്റ്‌ന പിറേറ്റ്‌സിനെ അവസാന കളിയില്‍ യുപി തകര്‍ത്തുവിട്ടപ്പോള്‍ അഞ്ചു വിലപ്പെട്ട പോയിന്റുമായി ടീമിന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചുന്നു.

എഞ്ചിനിയറിങ് മതിയാക്കി
ഞാന്‍ ഇന്‍ഡോറില്‍ എഞ്ചിനിയറിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോളേജ് പഠന കാലത്തായിരുന്നു ഞാന്‍ കബഡി യാത്രയാരംഭിച്ചത്. ഞാന്‍ എഞ്ചിനിയറിങ് പഠനവുമായി അന്നു മുന്നോട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരുക്കുന്നുണ്ടാവും.
പക്ഷെ ഞാന്‍ പൂര്‍ണമായും കബഡിയില്‍ എന്നെ സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതോടൊപ്പം ഉഫിറ്റ്‌നസില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഈ ലീഗ് (പ്രോ കബഡി ലീഗ്) കാരണം പ്രശസ്തി, അഭിനന്ദം, പണം എന്നിവയെല്ലാം പിന്നീട് എന്നെ തേടിയെത്തുകയും ചെയ്തുവെന്നും ഭവാനി രാജ്പുത്ത് പറയുന്നു.
യുപി യോദ്ധാസിനു ശക്തമായ ടീമാണ് ഈ സീസണിലുള്ളത്. ഭവാനിയെക്കൂടാതെ ഗഗന്‍ ഗൗഡ, സുരേന്ദര്‍ ഗില്‍, ഗുമന്‍ സിങ് എന്നിവരടക്കം മികച്ച ചില റെയ്ഡര്‍മാരുണ്ട്. ഇവര്‍ക്കിടയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഭവാനിക്കു കഴിയുന്നു. മല്‍സരം നിര്‍ണായക ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പലപ്പോഴും ടീമിനായി വിലപ്പെട്ട പോയിന്റുകള്‍ നേടിത്തരാന്‍ കോച്ച് ജസ്വീര്‍ സിങ് ആശ്രയിക്കുന്നതും അദ്ദേഹത്തെയാണ്.
ടീമിനകത്തെ അന്തരീഷം എല്ലായ്‌പ്പോഴും വളരെ പോസിറ്റീവാണ്. കഴിഞ്ഞ വര്‍ഷവും ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. കഴിഞ്ഞ തവണ നിര്‍ത്തിയ ഇടത്തു നിന്നും തന്നെ തുടങ്ങാനാണ് ഞങ്ങളുടെ ശ്രമം.
കഴിഞ്ഞ വര്‍ഷത്തെ ലീഗില്‍ സംഭവിച്ച തിരിച്ചടികള്‍ മറന്ന് കൂടുതല്‍ പോസിറ്റീവായി ഈ സീസണിനെ സമീപിക്കാനാണ് ഞങ്ങളുടെ ശ്രമം. തോല്‍വികളിവും ഞങ്ങള്‍ക്കു ശുഭപ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ കഴിയാറുണ്ട്. എല്ലായ്‌പ്പോഴും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടത്താറുണ്ടെന്നും ഭവാനി വ്യക്തമാക്കി.
വലിയ ആവേശകരമായ മല്‍സരങ്ങളില്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലേക്കു വീഴുമ്പോള്‍ ആത്മവിശ്വാസം നല്‍കുകയെന്നതാണ് ഞങ്ങളുടെ കോച്ചുമാര്‍ ചെയ്യാറുള്ളത്. ഇതു വളരെ പ്രധാനപ്പെട്ട കാര്യം കൂടിയാണ്.
കളി തുടങ്ങിയാല്‍ അതിശയിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കാനുള്ള കഴിവ് അവര്‍ക്കുണ്ട്. അവര്‍ ഒരിക്കലും ഞങ്ങളെ സമ്മര്‍ദ്ദത്തിലേക്കു തള്ളിവിടാറില്ല, മാത്രമല്ല ഗെയിം പൂര്‍ണമായി ആസ്വദിക്കാനും അനുവദിക്കുന്നതായി ഭവാനി കൂട്ടിച്ചേര്‍ത്തു.