PKL 2025: ആരെങ്കിലും പറയുന്നത് കേട്ട് ഒരാളുടെ കരിയര്‍ നശിപ്പിക്കരുത്; പവനെ പിന്തുണച്ച് മുന്‍ കോച്ച്
അച്ചടക്ക നടപടി നേരിടുന്ന സ്റ്റാര്‍ റൈഡര്‍ പവനെ പിന്തുണച്ച് ബംഗളൂരു ബുള്‍സില്‍ പവന്റെ മുന്‍ പരിശീലകനായിരുന്ന രണ്‍ധീര്‍ സെഹ്റാവത്ത്. പികെഎല്‍ 2025 സീസണില്‍ വ്യാപകമായ വിവാദങ്ങള്‍ക്ക് കാരണമായ അച്ചടക്ക നടപടികളുടെ പേരില്‍ പവനെ ഫ്രാഞ്ചൈസി നാട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇന്ത്യന്‍ കബഡിയിലെ ഏറ്റവും വലിയ താരത്തിനെതിരെയാണ് അച്ചടക്കം ലംഘിച്ചതായി ആരോപണം ഉയര്‍ന്നത്.
ഇതോടെ സീസണില്‍ പവന്‍ പങ്കെടുക്കില്ല എന്ന് തമിഴ് തലൈവാസ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ തമിഴ് തലൈവാസിന്റെ ഒരു ജീവനക്കാരനാണെന്ന് കുറ്റപ്പെടുത്തി കൊണ്ട് പവന്‍ രംഗത്തെത്തിയിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കബഡി കളിക്കുന്നത് ഉപേക്ഷിക്കുമെന്നും സ്റ്റാര്‍ റൈഡര്‍ അവകാശപ്പെട്ടിരുന്നു.

'എനിക്കെതിരായ ആരോപണങ്ങള്‍ എന്തുതന്നെയായാലും, അത് 1% മാത്രമേ സത്യമാണെങ്കില്‍ പോലും, ഞാന്‍ കബഡി കളിക്കുന്നത് നിര്‍ത്തും. ഞാന്‍ ഇപ്പോഴും ഇതില്‍ ഉറച്ചുനില്‍ക്കുന്നു. തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് ഞാന്‍ പറയുന്നു,' പവന്‍ പറഞ്ഞു.
ഇതിനിടെയാണ് പവനെ പിന്തുണച്ച് മുന്‍ പരിശീലകനായിരുന്ന രണ്‍ധീര്‍ സെഹ്റാവത്ത് രംഗത്തെത്തിയത്. പവനുമായി ദീര്‍ഘകാലത്തെ ബന്ധമാണ് ഉള്ളത് എന്നും അച്ചടക്കമില്ലായ്മ ആരോപണങ്ങള്‍ ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ടീം മാനേജ്മെന്റിന്റെ മുന്‍കാല പ്രശംസയും തുടര്‍ച്ചയായ പിന്തുണയും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടികളിലെ പൊരുത്തക്കേടുകള്‍ സെഹ്‌റാവത്ത് ചൂണ്ടിക്കാട്ടി.
'അദ്ദേഹം നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. പവന് അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഒരാള്‍ എന്തെങ്കിലും പറയുന്നതുകൊണ്ട് അയാളെ അച്ചടക്കമില്ലാത്തവനാക്കാനാകില്ല. എന്റെ സ്വന്തം കുട്ടിയെപ്പോലെ ഞാന്‍ അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്. അവന്‍ എപ്പോഴും അച്ചടക്കമുള്ളവനാണെന്ന് എനിക്കറിയാം. ഒരു വര്‍ഷം മുമ്പ്, അദ്ദേഹം ഒരു തെറ്റ് ചെയ്തതിന് ഞാനവനെ ശിക്ഷിച്ചിരുന്നു. ആ സമയത്ത് അവന്‍ എന്റെ കണ്ണില്‍ പോലും നോക്കാതെ തലതാഴ്ത്തി നിന്നു,' സെഹ്‌റാവത്ത് പറഞ്ഞു.
10-12 വര്‍ഷമായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹം കുട്ടിയായിരുന്നപ്പോഴാണ് എന്റെ അടുത്തേക്ക് വന്നത്. അത്തരമൊരു വ്യക്തിയെ അച്ചടക്കമില്ലാത്തവനായി കാണാന്‍ കഴിയില്ലെന്നും രണ്‍ധീര്‍ സെഹ്റാവത്ത് പറഞ്ഞു. തമിഴ് തലൈവാസ് ഉടമയ്ക്കും അവരുടെ പരിശീലകനും രണ്‍ധീര്‍ ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ പ്രശ്‌നത്തിന് പിന്നില്‍ ഒരു പ്രത്യേക വ്യക്തിയാണ് എന്നും അദ്ദേഹ ആരോപിച്ചു.
'ആരാണ് ഇതിനു പിന്നില്‍? ആരാണ് ഒരു അര്‍ജുന അവാര്‍ഡ് ജേതാവിന്റെ ഭാവി കൊണ്ടാണ് കളിക്കുന്നത്? പ്രോ കബഡിയെ അപകീര്‍ത്തിപ്പെടുത്തരുത്. ഈ ഗെയിം ആളുകളുടെ വിയര്‍പ്പും രക്തവും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രോ കബഡി ഇത്രയധികം കുട്ടികള്‍ക്ക് ഒരു വേദി നല്‍കിയിട്ടുണ്ട്. അത്തരമൊരു വ്യക്തിക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരാളുടെ വാക്കുകള്‍ ഒരു കളിക്കാരന്റെ മുഴുവന്‍ ഭാവിയെയും അപകടത്തിലാക്കരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവന് ഇനിയും ഒരു നീണ്ട കരിയര്‍ മുന്നിലുണ്ട് എന്നും അദ്ദേഹത്തിന് ഇനിയും 3-4 വര്‍ഷം എളുപ്പത്തില്‍ കളിക്കാന്‍ കഴിയും എന്നും സെഹ്‌റാവത്ത് പറഞ്ഞു. സീസണ്‍ ഇപ്പോഴും തുടരുന്നതിനാല്‍, പവന് കളിക്കാന്‍ അവസരം നല്‍കണമെന്നാണ് തനിക്ക് പറയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications