Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ബംഗാള്‍ വാരിയേഴ്‌സ് പിന്നോട്ട്, ടീമിന് അടി പതറുന്നത് എവിടെ? നിതിന്‍ പറയുന്നു

പ്രോ കബഡി ലീഗിന്റെ 11ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ കാണാന്‍ സാധിക്കുന്നത്. സൂപ്പര്‍ ടീമുകളെല്ലാം ഇത്തവണ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഇതില്‍ ചില സൂപ്പര്‍ ടീമുകള്‍ക്ക് ഇത്തവണ പ്രതീക്ഷിച്ച മികവ് കാട്ടാനാവുന്നില്ല. ഇതിലൊരു ടീമാണ് ബംഗാള്‍ വാരിയേഴ്‌സ്. മികച്ച പ്രകടനം നടത്തിയിരുന്ന ടീം ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുകയാണ്. അവസാനം കളിച്ച മൂന്ന് മത്സരത്തിലും ബംഗാള്‍ വാരിയേഴ്‌സ് തോറ്റു.

12 ടീമുകള്‍ മത്സരിക്കുന്ന പ്രോ കബഡിയില്‍ ഇപ്പോള്‍ 10ാം സ്ഥാനത്താണ് ബംഗാള്‍ വാരിയേഴ്‌സുള്ളത്. ഇപ്പോഴിതാ ബംഗാള്‍ ടീമിന്റെ റൈഡറായ നിതിന്‍ കുമാര്‍ ടീം പിന്നോട്ട് പോകാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. 'ഇത്തവണ ഞങ്ങള്‍ പിന്നോട്ട് പോകാനുള്ള കാരണം ടീം കോമ്പിനേഷനാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടീമിന്റെ പ്രതിരോധ നിരക്ക് പിഴവുകള്‍ സംഭവിച്ചു. അതാണ് തോല്‍വിക്ക് കാരണമായത്. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസത്തെ ഇടവേള ലഭിച്ചിട്ടുണ്ട്.

PKL

ശക്തമായ പരിശീലനം നടത്താന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ടീമിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലൂടെ മികച്ച തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്' നിതിന്‍ പറഞ്ഞു. മികച്ച താരനിരയാണ് എല്ലാ ടീമുകള്‍ക്കൊപ്പവുമുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടം ശക്തമാണെന്ന് തന്നെ പറയാം. ബംഗാളിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചുവെന്ന് പറയാറായിട്ടില്ല.

ഇനിയും മത്സരങ്ങളുള്ളതിനാല്‍ ശക്തമായ തിരിച്ചുവരവിന് ഇനിയും സമയമുണ്ട്. തന്റെ കരിയറിനെക്കുറിച്ചും കബഡിയിലെ വളര്‍ച്ചയെക്കുറിച്ചും നിതിന്‍ മനസ് തുറന്നു. 'എന്റെ 10ാം ക്ലാസ് പരീക്ഷക്ക് ശേഷം 2016ലാണ് കബഡിയിലേക്കെത്തുന്നത്. അക്കാദമിയില്‍ കബഡി പരിശീലനം നടത്തുന്നതിനിടെയാണ് പ്രോ കബഡി ലീഗിന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഇതിലൂടെ ബംഗാള്‍ ടീമിലേക്ക് വിളിയെത്തി. ഇതാണ് ഇന്നത്തെ നിലയില്‍ എത്തി നില്‍ക്കുന്നത്' നിതിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 42 പോയിന്റുള്ള തെലുങ്കു ടൈറ്റന്‍സാണ് തലപ്പത്ത്. ഹരിയാന സ്റ്റീലേഴ്‌സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ യു മുംബെ മൂന്നാം സ്ഥാനത്തും പാട്‌ന പൈറേറ്റ്‌ന്‌സ് നാലാം സ്ഥാനത്തുമാണുള്ളത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ആറാം സ്ഥാനത്താണ്. എന്തായാലും ഈ പോയിന്റ് പട്ടിക മാറി മറിയുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും ഇത്തവണയും വാശിയേറിയ പോരാട്ടം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്.

Story first published: Thursday, November 21, 2024, 22:09 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+