Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2025: പികെഎല്‍ ചരിത്രത്തിലെ ബെസ്റ്റ് കോച്ചുമാര്‍ ആരൊക്കെ? ഇവര്‍ കിടു, ഇതാ ടോപ്പ് 5

ജയ്പൂര്‍: പ്രോ കബഡി ലീഗിന്റെ 12ാ സീസണിലെ രണ്ടാംപാദ പോരാട്ടങ്ങള്‍ ജയ്പൂരില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. അതിവേഗ ഗെയിമുകളിലൊന്നായ കബഡിയില്‍ പലപ്പോഴും റെയ്ഡര്‍മാര്‍ക്കും ഡിഫന്‍ഡര്‍മാരുമെല്ലാമാണ് ഏറ്റവുമധികം കൈയടികള്‍ നേടാറുള്ളത്. പക്ഷെ പലരും മറന്നു പോവുന്ന ഒരു വിഭാഗമുണ്ട്, അതു അണിയറയില്‍ തന്ത്രങ്ങള്‍ മെനയാറുള്ള കോച്ചുമാരാണ്.

ഒരു മല്‍സരത്തിന്റെ വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറുന്നത് കോച്ചുമാര്‍ തയ്യാറാക്കുന്ന ടാക്റ്റിക്‌സുകള്‍ തന്നെയാണ്. പികെഎല്ലിന്റെ 11 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ചില കിടിലന്‍ കോച്ചുമാരെ നമുക്കു കാണാം. അക്കൂട്ടത്തില്‍ ഏറ്റവും മികച്ച അഞ്ചു പേര്‍ ആരൊക്കെയന്നു നോക്കാം.

MANPREET SINGH

ഇവര്‍ സൂപ്പര്‍ കോച്ചുമാര്‍

പ്രോ കബഡി ലീഗ് ചരിത്രത്തിലെ എക്കാലത്തെയും ബെസ്റ്റ് കോച്ചെന്നു വിളിക്കാവുന്നയാള്‍ മുന്‍ താരം കൂടിയായ മന്‍പ്രീത് സിങാണ്. ഈ സീസണിലാണ് അദ്ദേഹം ലീഗില്‍ 100 വിജയങ്ങളെന്ന അപൂര്‍വ്വ നാഴികക്കല്ല് പിന്നിട്ടത്. മൂന്നാം സീസണില്‍ പാറ്റ്‌ന പിറേറ്റ്‌സ് കിരീടം ചൂടിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു മന്‍പ്രീത്.

വിരമിച്ച ശേഷം കോച്ചിങിലേക്കു ചുവടുവച്ച അദ്ദേഹം അവിടെയും വലിയ വിജയമായി മാറിയിരിക്കുകയാണ്. അഞ്ച്, ആറ് സീസണുകളില്‍ ഗുജറാത്ത് ജയന്റ്‌സ് തുടര്‍ച്ചയായ രണ്ടു ഫൈനകുകള്‍ കളിച്ചത് മന്‍പ്രീതിന്റെ ശിക്ഷണത്തിലാണ്. കഴിഞ്ഞ സീസണില്‍ ഹരിയാന സ്റ്റീലേഴ്‌സ് കന്നിക്കിരീടം ചൂടിയപ്പോള്‍ അവരുടെ കോച്ചും അദ്ദേഹം തന്നെ.

മന്‍പ്രീത് കഴിഞ്ഞാല്‍ പികെഎല്ലില്‍ ഏറ്റവുമധികം വിജയങ്ങളുള്ള രണ്ടാമത്തെ കോച്ച് രണ്‍ധീര്‍ സെഹറാവത്താണ്. 96 വിജയങ്ങളില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ബെംഗളൂരു ബുള്‍സിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന സെഹറാവത്ത് ദീര്‍ഘകാലം ഒരേ ടീമിന്റെ കോച്ചായി തുടര്‍ന്ന വ്യക്തി കൂടിയാണ്.

ആറാം സീസണില്‍ ബെംഗളൂരു കന്നിക്കിരീടം നേടിയപ്പോള്‍ ടീമിന്റെ പരിശീലകന്‍ സെഹറാവത്തായിരുന്നു. ഇതു കൂടാതെ ടീമിനെ ആറു തവണ പ്ലേഓഫിലെത്തിക്കാനായതും അദ്ദേഹത്തിന്റെ മിടുക്കാണ്. എന്നാല്‍ നിലവിലെ സീസണില്‍ സെഹറാവത്ത് ഒരു ടീമിന്റെയും കോച്ചായി പ്രവര്‍ത്തിക്കുന്നില്ല.

പികെഎല്ലെ മൂന്നാമത്തെ ബെസ്റ്റ് കോച്ച് ബിസി രമേഷാണ്. 87 വിജയങ്ങള്‍ പരിശീലകനെന്ന നിലയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. രണ്ടു തവണ പിഎകെല്‍ ചാംപ്യനായ വ്യക്തി കൂടിയാണ് അദ്ദേഹം. ഒരു തവണ മുഖ്യ കോച്ചായിട്ടാണെങ്കില്‍ മറ്റൊന്ന് അസിസ്റ്റന്റ് കോച്ചായുമാണ്.

ആറാം സീസണില്‍ ബെംഗളൂരു ബുള്‍സിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന രമേഷ് തൊട്ടടുത്ത സീസണില്‍ ബംഗാള്‍ വാരിയേഴ്‌സിന്റെ മുഖ്യ കോച്ചുമായിരുന്നു. പത്താം സീസണില്‍ പുനേരി പള്‍ത്താന്‍ ചാംപ്യന്‍മാരായത് അദ്ദേഹത്തിന്റെ പരിശീലന മികവിലാണ്.

രാം മെഹര്‍ സിങാണ് പികെഎല്ലിലെ സൂപ്പര്‍ കോച്ചുമാരില്‍ നാലാംസ്ഥാനത്തുള്ളത്. ലോക കബഡിയിലെ ഏറ്റവും പ്രശസ്തമായ പേര് കൂടിയാണ് അദ്ദേഹത്തിന്റേത്. പാറ്റ്‌ന പിറേറ്റ്‌സിനെ അഞ്ചാം സീസണില്‍ ജേതാക്കളാക്കിയ കോച്ചാണ് സിങ്. 85 വിജയങ്ങള്‍ അദ്ദേഹം ഇതിനകം തന്റെ പേരില്‍ ചേര്‍ത്തു കഴിഞ്ഞു. പത്താം സീസണില്‍ ഗുജറാത്ത് ജയന്റ്‌സ്് പ്ലേഓഫിലെത്തിയതും സിങിന്റെ ശിക്ഷണത്തിലാണ്.

ഈ ലിസ്റ്റിലെ അഞ്ചാമന്‍ സഞ്ജീവ് ബലിയാനാണ്. 83 വിജയങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ടു പികെഎല്‍ ട്രോഫികള്‍ നേടിയിട്ടുള്ള പരിശീലകനാണ് ബലിയാന്‍. മൂന്നാം സീസണില്‍ പാറ്റ്‌ന പിറേറ്റ്‌സിനെയും ഒമ്പതാം സീസണില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെയുമാണ് അദ്ദേഹം വിജയികളാക്കിയത്. ഈ സീസണില്‍ തമിഴ് തലൈാസിന്റെ പരിശീലകനാണ് ബലിയാന്‍.

Story first published: Friday, September 26, 2025, 16:04 [IST]
Other articles published on Sep 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+