Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2025: ആ 2 പേര്‍ ഞങ്ങളെ സൂപ്പറാക്കും!! എതിരാളികള്‍ സൂക്ഷിച്ചോ; ഡല്‍ഹി ക്യാപ്റ്റന്റെ മുന്നറിയിപ്പ്

പ്രോ കബഡി ലീഗിന്റെ 12ാം സീസണില്‍ വലിയ പ്രതീക്ഷകളോടെയാണ് ദബാങ് ഡല്‍ഹി ടീം പോരിനിറങ്ങുന്നത്. അഷു മാലിക്ക് നയിക്കുന്ന സംഘത്തിില്‍ ചില വമ്പന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്. ഇതു ഈ സീസണില്‍ വലിയ വിജയങ്ങളിലേക്കു ടീമിനെ നയിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം. തെലങ്കാന ടുഡേയുമായി സംസാരിക്കുകയായിരുന്നു അഷു.

ഇറാന്റെ സൂപ്പര്‍ താരമായ ഫസല്‍ അത്രാചെലി ഇത്തവണ ഡല്‍ഹിയുടെ കൂടാരത്തിലുണ്ട്. കൂടാതെ ഇന്ത്യയുടെ മിന്നും താരം സുര്‍ജീത് സിങും ടീമിന്റെ ഭാഗമാണ്. ഇരുവരുടെയും അനുഭവസമ്പത്ത് ഡല്‍ഹിക്കു കരുത്തായി മാറുമെന്നു ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് അഷു മാലിക്ക്.

ASHU MALIK

10-11 വര്‍ഷത്തോളമായി കളിച്ചതിന്റെ അനുഭവസമ്പത്ത് ഫസെല്‍ അത്രചെലിക്കും സുര്‍ജീത്ത് സിങിനുമുണ്ട്. ദബാങ് ഡല്‍ഹിയെ സംബന്ധിച്ച് ടാക്റ്റിക്‌സ് പോലെ തന്നെ വിശ്വാസവും വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ടീമിന്റെ ക്യാപ്റ്റന്‍ ഞാനാണെങ്കിലും ഇരുവരും വലിയ ഉത്തരവാദിത്വമേറ്റെടുക്കും.

ഏഴ്-എട്ട് മിനിറ്റിലേക്കു റെയ്ഡര്‍ മാറ്റില്‍ നിന്നും പുറത്തു പോവുമ്പോള്‍ ടീമിനെ അതു ബാധിക്കില്ലെന്നു ഉറപ്പ് വരുത്തുക സീനിയര്‍ കളിക്കാരാണ്. കൂടാതെ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്കു അറിയാമെന്നിം അഷു മാലിക്ക് വ്യക്തമാക്കി.

ഡല്‍ഹിയെ പ്രോ കബഡി ലീഗില്‍ കന്നികിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയായ ഇപ്പോഴത്തെ കോച്ച് ജോഗീന്ദര്‍ നര്‍വാളും ഇതു ശരിവയ്ക്കുകയാണ്. ഫസലും സുര്‍ജീത്തും വളരെ അച്ചടക്കം പുലര്‍ത്തുന്ന താരങ്ങളാണ്. അവര്‍ മുന്നില്‍ നിന്നു നയിക്കുന്നവരാണ്.

ജൂനിയര്‍ താരങ്ങളെ അവര്‍ വഴി കാണിക്കുകയും അവരുമായി കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. രണ്ടു പേരുടെയും സാന്നിധ്യം ടീമില്‍ വലിയ വ്യത്യാസം കൊണ്ടു വരുന്നുണ്ട്. കാരണം യുവതാരങ്ങള്‍ക്കു ഇവരുടെ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്നും ജോഗീന്ദര്‍ പറയുന്നു.

ക്യാപ്റ്റന്‍സി ചുമതല ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നെന്നാണ് അന്‍ഷുവിന്റെ അഭിപ്രായം. ടീം ഈ റോളില്‍ എന്നെ വിശ്വസിക്കുന്നു.

അതുകൊണ്ടു തന്നെ ഓരോ മിനിറ്റിലും ഞാന്‍ എന്റെ 100 ശതമാനവും ടീമിനായി നല്‍കുകയും ചെയ്യാറുണ്ട്. എനിക്കു ഒരിക്കലും ശ്രദ്ധ നഷ്ടപ്പെടാറില്ല മാത്രമല്ല എല്ലായ്‌പ്പോും ടീമംഗങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യാറുണ്ടെന്നും അഷു മാലിക്ക് കൂട്ടിച്ചേര്‍ത്തു.

pkl

പികെഎല്ലിന്റെ ഘടനയില്‍ ഇത്തവണ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എട്ടു ടീമുകള്‍ക്കു ഇനി പ്ലേഓഫിലേക്കു യോഗ്യത ലഭിക്കും. ഈ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് അഷു മാലിക്ക്. ഇതു വളരെ നല്ലൊരു നീക്കം തന്നെയാണ്.

നേരത്തേയുള്ള സീസണുകളില്‍ ചിലപ്പോള്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്താലും ഒന്നോ, രണ്ടോ തോല്‍വികള്‍ പ്ലേഓഫില്‍ സ്ഥാനം നഷ്ടമാക്കും. പുതിയ നിയമം ഈ ടൂര്‍ണമെന്റിനെ അവസാനം വരെ ആവേശകരമാക്കി നിലനിര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Tuesday, September 2, 2025, 15:31 [IST]
Other articles published on Sep 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+