ജയ്പൂര്‍: പ്രോ കബഡി ലീഗിന്റെ 12ാം സീസണില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് മാച്ചില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് റെയ്ഡറായ ദേവാങ്ക് ദലാല്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനെതിരേ ജയ്പൂര്‍ 45-41 എന്ന ത്രസിപ്പിക്കുന്ന മാര്‍ജിനിലാണ് ജയിച്ചുകയറിയത്. ഇതോടെ പോയിന്റ് പട്ടികയല്‍ നാലാംസ്ഥാനത്തേക്കും അവര്‍ കയറിയിരിക്കുകയാണ്.
സൂപ്പര്‍ 10 കള്‍ നേടി കസറിയ നിതിന്‍ കുമാറും അലി സമദിയുാണ് ആതിഥേയരുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. സീസണില്‍ ജയ്പ്പൂരിന്റെ തുടര്‍ച്ചയായ രണ്ടാത്തെ വിജയം കൂടിയാണിത്. ബംഗാളിനായി സൂപ്പര്‍ 10ഉം മന്‍പ്രീത് പര്‍ദീപ്, ആശിഷ് മാലിക്ക് എന്നിവര്‍ സൂപ്പര്‍ ഫൈവുകളും നേടിയിട്ടും ടീമിനെ ജയിപ്പിക്കാന്‍ അതു മതിയായില്ല.

ബംഗാളിനൊപ്പം വിജയം ആഘോഷിക്കാനങ്കിലും ഈ സീസണിലെ സൂപ്പര്‍ റെയ്ഡറായ ദോവാങ്ക് വമ്പന്‍ നേട്ടമാണ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 400 റെയ്ഡ് പോയിന്റുകള്‍ ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയ താരമായാണ് അദ്ദേഹം മാറിയത്. ഇതിനായി വെറം 38 മല്‍സരങ്ങള്‍ മാത്രമേ ദേവാങ്കിനു വേണ്ടി വന്നുള്ളൂ. ജയ്പൂരുമായുള്ള ആദ്യ റെയ്ഡ് പോയിന്റ് കുറിച്ചതും അദ്ദേഹം തന്നെ.
ജയ്പൂരിന്റെ അക്കൗണ്ട് തുറന്നത് നിതിന്‍ കുമാറാണ്. പക്ഷെ ബംഗാള്‍ ക്യാപ്റ്റന്‍ കൂടിയായ ദേവാങ്കിന്റെ മിന്നും പ്രകടനമാണ് പിന്നീട് മാറ്റില്‍ കണ്ടത്. അദ്ദേഹത്തിലേറി തുടക്കത്തില്‍ തന്നെ മൂന്നു പോയിന്റ് ലീഡും ടീം സ്വന്തമാക്കുകയായിരുന്നു. പക്ഷെ ശക്തമായി തിരിച്ചടിച്ച ജയ്പൂര്‍ 6-6നു സ്‌കോര്‍ തുല്യമാക്കിയതോടെ കളി പൊടി പാറി. 12-8ന്റെ ലീഡുമായാണ് ജയ്പൂര്‍ ആദ്യത്തെ ക്വാര്‍ട്ടര്‍ അവസാനിപ്പിച്ചത്.
രണ്ടാം ക്വാര്‍ട്ടറിവും ആധിപത്യം തുടര്‍ന്ന ജയ്പൂര്‍ കളിയില്‍ പിടിമുറുക്കി കൊണ്ടിരുന്നു. ഇതിനിടെ നിതിന്‍ കുമാര്‍ ഈ സീസണിലെ ആറാമത്തെ സൂപ്പര്‍ 10 പൂര്‍ത്തിയാക്കി. ആശിഷ് കുമാറും മികച്ച പിന്തുണ നല്‍കിയതോടെ ആദ്യ പകുതി 24-18ന്റെ ലീഡുമായി ജയ്പൂര്‍ അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നും ആധിപത്യം കാത്തുസൂക്ഷിച്ച ജയ്പൂര്‍ ഒടുവില്‍ വെറും നാലു പോയിന്റ് വ്യത്യാസത്തില്‍ 45-41ന്റെ ജയവുമായി മല്‍സരം പിടിച്ചെടുക്കുകയും ചെയ്തു.