PKL 2024: കബഡി, കബഡി, കബഡി, പ്രോ കബഡി ലീഗിന് കളമൊരുങ്ങുന്നു; എല്ലാം അറിയാം
പ്രോ കബഡി ലീഗിന്റെ 11ാം സീസണിന്റെ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. 33.7 കോടി രൂപയാണ് ലേലത്തില്‍ ആകെ ചിലവാക്കിയത്. 118 താരങ്ങളെയാണ് ആകെ ലേലത്തില്‍ വാങ്ങിയിരിക്കുന്നത്. ഇതില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടും. സൂപ്പര്‍ താരങ്ങളായ പവന്‍ സെഹ്‌റാവത്തും മനീന്ദര്‍ സിങ്ങും ഫൈനല്‍ ബിഡ് മാച്ചിലൂടെ നിലനിര്‍ത്തപ്പെട്ടു. പര്‍ദീന്‍ നാര്‍വാലും ഗുമാന്‍ സിങ്ങും സിദ്ധാര്‍ത്ഥ് ദേശായിയുമെല്ലാം ഇത്തവണ പുതിയ തട്ടകത്തിലാണുള്ളത്.
ഇത്തവണയും കരുത്തുറ്റ ടീമുമായി ആവേശകരമായ പോരാട്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണയും അവസാന സീസണിലേതുപോലെ 12 ടീമുകളാണ് പ്രോ കബഡിയില്‍ പങ്കെടുക്കുന്നത്. ബംഗാള്‍ വാരിയേഴ്‌സ്, ബംഗളൂരു ബുള്‍സ്, ദബാങ് ഡല്‍ഹി, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ്, പുനേരി പള്‍ത്താന്‍, തമിഴ് തലൈവാസ്, തെലുങ്കു ടൈറ്റന്‍സ്, യു മുംബ, യുപി യോദ്ധാസ് എന്നിവരാണ് ടീമുകള്‍.
ടീമുകളെല്ലാം ലേലത്തിലൂടെ തയ്യാറായി കഴിഞ്ഞു. ഇനി പരിശീലന ക്യാംപുകളുടെ സമയമാണ്. ഒക്ടോബര്‍ ആദ്യ വാരം ആരംഭിച്ച് ഡിസംബര്‍ അവസാനത്തോടെയാവും ഫൈനല്‍ നടക്കുക. ഔദ്യോഗികമായ ഷെഡ്യൂള്‍ ഉടന്‍ തന്നെ പുറത്തുവരുന്നതാണ്. ഇത്തവണ നേരത്തെയാണ് താരലേലം പൂര്‍ത്തിയായത്. നേരത്തെ ഡിസംബറിലും ഫെബ്രുവരിയിലുമായാണ് ടൂര്‍ണമെന്റ് നടന്നിരുന്നത്. ഇത്തവണ നേരത്തെ തന്നെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത് ആരാധകര്‍ക്കും ആവേശം നല്‍കുന്ന കാര്യമാണ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് ഇത്തവണയും തത്സമയ സംപ്രേഷണം ചെയ്യുന്നത്. നിലവിലെ ചാമ്പ്യന്മാരായ പുനേരി പള്‍ത്താന്‍ ഇത്തവണയും കിരീടം നിലനിര്‍ത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവസാന സീസണില്‍ പല വമ്പന്മാരേയും അട്ടിമറിച്ചാണ് പുനേരി പള്‍ത്താന്‍ കന്നി കിരീടത്തിലേക്കെത്തിയത്. പ്രോ കബഡി ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് പാട്‌ന പൈറേറ്റ്‌സാണ്. മൂന്ന് കിരീടങ്ങള്‍ അലമാരയിലുള്ള പാട്‌ന ടീമിന് അവസാന സീസണില്‍ മികവിനൊത്ത് ഉയരാനായിരുന്നില്ല.

അവസാന സീസണില്‍ സൂപ്പര്‍ താരങ്ങളില്‍ പലരും മോശം ഫോമുമായി നിരാശപ്പെടുത്തിയിരുന്നു. ഇവരെല്ലാം ശക്തമായ തിരിച്ചുവരവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. റൈഡര്‍മാരിലെ രാജാവായ പ്രദീപ് നാര്‍വാളും ടാക്കിളിലെ സുല്‍ത്താനായ ഫസല്‍ അത്രാച്ചലിയുമെല്ലാം ഇത്തവണയും ആവേശം നിറക്കാനുണ്ടാവും. ഓരോ സീസണിന് ശേഷവും കബഡി ലീഗിന്റെ ആരാധക പിന്തുണയില്‍ വലിയ ഉയര്‍ച്ചയുണ്ടാകുന്നുണ്ട്. കബഡിക്ക് കൂടുതല്‍ അംഗീകാരം ആരാധകര്‍ ഇപ്പോള്‍ നല്‍കുന്നുണ്ടെന്ന് തന്നെ പറയാം.
കരുത്തരുടെ നിരയായ യു മുംബയും ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. 204 മത്സരത്തില്‍ നിന്ന് 107 മത്സരങ്ങള്‍ ജയിച്ച് പ്രോ കബഡിയില്‍ കൂടുതല്‍ ജയമുള്ള രണ്ടാമത്തെ ടീമാണ് യു മുംബ. അവസാന സീസണിലെ പിഴവുകള്‍ നികത്തി പുതിയ റൈഡര്‍മാരേയും പ്രതിരോധ താരങ്ങളേയുമെല്ലാം ടീമിലേക്കെത്തിച്ച് ഇത്തവണ കിരീടം നേടാമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications