PKL 2024: പ്രോ കബഡി ലീഗ് ജീവിതം മാറ്റി, ഇന്ന് സ്വന്തം കാറുണ്ട്; തുറന്ന് പറഞ്ഞ് യുവ താരം
പ്രോ കബഡി ലീഗിന്റെ പുതിയ സീസണ്‍ വരാന്‍ പോവുകയാണ്. ഇന്ത്യയിലെ കബഡിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രോ കബഡി ലീഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പൊതുവേ അവഗണിക്കപ്പെട്ട കായിക ഇനങ്ങളിലൊന്നായ കബഡിക്ക് ഇപ്പോള്‍ വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. കൂടാതെ ഇപ്പോള്‍ തത്സമയ സംപ്രേഷണവും കബഡിക്കുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗം കബഡി താരങ്ങളുടെ ജീവിതം മാറ്റി മറിക്കാനും കബഡിയിലൂടെ സാധിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ജീവിതം മാറിയ നിരവധി താരങ്ങളെ പ്രോ കബഡി ലീഗില്‍ കാണാന്‍ സാധിക്കും. പുനേരി പല്‍ത്താന്‍ നായകനായ അസ്‌ലാം ഇനാംദാര്‍ തന്റെ ജീവിതം മാറ്റി മറിച്ച കഥ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സഹായിച്ചത് കബഡി ലീഗാണെന്ന് അസ് ലം തുറന്ന് പറഞ്ഞിരിക്കുകയാണ്. 2010 മുതല്‍ കബഡി കളിക്കുന്ന അസ് ലം കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാനാണ് പ്രോ കബഡയിലേക്കെത്തിയതെന്നാണ് താരം തുറന്ന് പറഞ്ഞത്.
കുടുംബത്തെ രക്ഷിക്കാനായി കബഡി താരമായി
എന്റെ സഹോദരനാണ് കബഡിയിലേക്ക് വരാന്‍ കാരണമായത്. അവന്റെ കളി കണ്ടാണ് കബഡി താരമാകാന്‍ ആഗ്രഹിച്ചത്. എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. പൈസ കിട്ടുന്ന എല്ലാ ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതിനിടെയിലും കബഡി കളിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
പികെഎല്ലിലേക്കെത്തിയതോടെയാണ് എന്റെ ജീവിതം മാറി മറിഞ്ഞത്. ഏഴാം സീസണില്‍ എത്തിയതോടെ എന്റെ ജീവിതത്തിലെ പല സ്വപ്‌നങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഞാന്‍ സ്വന്തമായൊരു കാര്‍ വാങ്ങി അമ്മയെ ഈ വാഹനത്തില്‍ ഇരുത്തി വണ്ടി ഓടിക്കണമെന്നതായിരുന്നു വലിയ ആഗ്രഹം. 9ാം സീസണ്‍ പൂര്‍ത്തിയായപ്പോഴേക്കും അത് ചെയ്യാന്‍ എനിക്ക് സാധിച്ചു. ഇതായിരുന്നു എന്റെ ജീവിതത്തിലെ വലിയ സ്വപ്‌നം.

നിരവധി യുവാക്കള്‍ക്ക് മാതൃകയാവുന്നു
എന്റെ പാത പിന്തുടര്‍ന്ന് നിരവധി താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഞാന്‍ പരിശീലിച്ചിരുന്ന എന്റെ മൈതാനത്ത് ഇപ്പോള്‍ നിരവധി യുവതാരങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്. എന്റെ ഗ്രാമത്തില്‍ നിന്ന് പ്രതിഭയുള്ള നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്റെ ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് താരങ്ങള്‍ ഇന്ന് പ്രോ കബഡി ലീഗ് കളിക്കുന്നുണ്ട്. അത് തന്നെ വളരെ അഭിമാനം നല്‍കുന്ന കാര്യമാണ്. ഇനിയും നിരവധി താരങ്ങള്‍ വളര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നു- അസ് ലം പറഞ്ഞു.
പ്രോ കബഡി ലീഗെന്ന ആശയം കൊണ്ടുവന്നത് പുനേരി പല്‍ത്താനാണെന്നാണ് അസ് ലം പറയുന്നത്. 'ഏഴാം സീസണില്‍ ഞങ്ങളുടെ ഉടമയായ ജയ് കോട്ടക്കും എന്റെ ഉപദേഷ്ടാവായ അശോക് ഷിന്‍ദി സാറും ചേര്‍ന്ന് ഒരു മീറ്റിങ് നടത്തിയിരുന്നു. യുവതാരങ്ങള്‍ക്കായി മുംബൈയില്‍ കബഡി അക്കാദമി കൊണ്ടുവരണമെന്നതായിരുന്നു ആദ്യത്തെ പദ്ധതി. ഇതില്‍ നിന്ന് പ്രോ കബഡി ലീഗെന്ന ആശയം ആദ്യം കൊണ്ടുവന്നത് പുനേരി പല്‍ത്താനാണ്. 12-15 താരങ്ങളെ ഉള്‍ക്കൊള്ളിച്ച് പരിശീലനം കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു- അസ് ലം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications