Pro Kabaddi 2024: ഇവര്‍ക്ക് പൊന്നുംവില, ഞെട്ടിക്കാന്‍ ഈ അഞ്ച് ഓള്‍റൗണ്ടര്‍മാര്‍; ആരൊക്കെ?
മുംബൈ: പ്രോ കബഡി ലീഗിന്റെ 11ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ എല്ലാ ടീമിനൊപ്പവും ഒന്നിനൊന്ന് ശക്തമായ താരനിരയാണുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. എല്ലാ ടീമുകളും പ്രധാനമായും ലക്ഷ്യംവെക്കുന്നത് മികച്ച ഓള്‍റൗണ്ടര്‍മാരെയാണ്. ഇത്തവണത്തെ ലേലം പൂര്‍ത്തിയായ ശേഷം പൊന്നും വിലയില്‍ പോയ അഞ്ച് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
അഞ്ചാം സ്ഥാനത്തുള്ളത് ആശിഷാണ്. 23.50 ലക്ഷത്തിന് ദബാങ് ഡല്‍ഹി കെസിയാണ് ആശിഷിനെ സ്വന്തമാക്കിയത്. മുന്‍ ഹരിയാന സ്റ്റീലേഴ്‌സ് താരം അവസാന സീസണില്‍ മിന്നല്‍ പ്രകടനമാണ് നടത്തിയത്. 18 മത്സരത്തില്‍ നിന്ന് 44 പോയിന്റാണ് ആശിഷ് നേടിയത്. 1.39 ശരാശരിയില്‍ ഓരോ മത്സരത്തിലും 1.06 റൈഡ് പോയിന്റുമായാണ് താരം മിന്നിച്ചത്. മികച്ച ടാക്കിളുകളിലൂടെയും കൈയടി നേടിയ താരം ഇതുവരെ 61 മത്സരങ്ങളാണ് കളിച്ചത്.

248 റൈഡ് പോയിന്റുകളും താരത്തിനുണ്ട്. 2019ല്‍ പാട്‌ന പൈറേറ്റ്‌സിനൊപ്പമാണ് താരം അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ താരം ഗുര്‍ദീപാണ്. പാട്‌ന പൈറേറ്റ്‌സ് 59 ലക്ഷത്തിനാണ് ഗുര്‍ദീപിനെ സ്വന്തമാക്കിയത്. അവസാന നാല് സീസണിലും യുപി യോദ്ധാസിനൊപ്പം മിന്നിച്ച താരമാണ് ഗുര്‍ദീപ്. അവസാന സീസണില്‍ 30 പോയിന്റാണ് 16 മത്സരത്തില്‍ നിന്ന് ഗുര്‍ദീപ് നേടിയത്. അനുഭവസമ്പന്നനായ താരം 60 മത്സരത്തില്‍ നിന്ന് 87 പോയിന്റാണ് ഇതുവരെ നേടിയത്.
സൂപ്പര്‍ ടാക്കിളിലും ഹൈ ഫൈവ്‌സിലും ഗുര്‍ദീപ് മിന്നിക്കാന്‍ കഴിവുള്ള താരമാണ്. മൂന്നാം സ്ഥാനത്ത് ഭരത്താണ്. യുപി യോദ്ധാസ് 1.30 കോടിക്കാണ് ഭരത്തിനെ സ്വന്തമാക്കിയത്. ബംഗളൂരു ബുള്‍സിനൊപ്പം മൂന്ന് സീസണ്‍ കളിച്ചാണ് യുപി ടീമിലേക്ക് ഭരത് എത്തുന്നത്. യുവതാരമായ ഭരത്തില്‍ വലിയ പ്രതീക്ഷയാണ് ഭരത്തിനുള്ളത്. അവസാന സീസണില്‍ 18 മത്സരത്തില്‍ നിന്ന് 109 പോയിന്റാണ് ഭരത് നേടിയിട്ടുള്ളത്. 64 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരം 520 പോയിന്റുകളാണ് ഇതുവരെ നേടിയത്.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് തെലുങ്കു ടൈറ്റന്‍സിന്റെ പവന്‍ സെഹ്‌റാവത്താണ്. തെലുങ്കു ടൈറ്റന്‍സ് 1.725 കോടിക്കാണ് പവന്‍ സെഹ്‌റാവത്തിനെ ടീമിലെത്തിച്ചത്. അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പവന്‍ കാഴ്ചവെച്ചത്. 21 മത്സരത്തില്‍ നിന്ന് 217 പോയിന്റാണ് അദ്ദേഹം നേടിയത്. എന്നാല്‍ ടീം നിരാശപ്പെടുത്തി. 126 മത്സരത്തിന്റെ അനുഭവസമ്പത്ത് പവന് അവകാശപ്പെടാം. 1254 പോയിന്റാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്.
തലപ്പത്ത് നില്‍ക്കുന്ന ഓള്‍റൗണ്ടര്‍ മുഹമ്മദ്‌റീല ഷഡ്‌ലോയി ചിയാനിയാണ്. ഹരിയാന സ്റ്റീലേഴ്‌സ് 2.07 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്. അവസാന സീസണില്‍ 24 മത്സരത്തില്‍ നിന്ന് 126 പോയിന്റാണ് മുഹമ്മദ്‌റീസ നേടിയത്. നാല് ശരാശരിയില്‍ 309 പോയിന്റാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്. ഇത്തവണ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രകടനം ഈ ഓള്‍റൗണ്ടര്‍മാരെല്ലാം കാഴ്ചവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications