Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2024: ആദ്യം താരം, പിന്നെ കോച്ച്!! ഒരേ ടീമിന്റെ ഭാഗമായ സൂപ്പര്‍ താരങ്ങളെ അറിയുമോ?

പ്രോ കബഡി ലീഗിന്റെ 11ാമത് സീസണ്‍ ആവേശകരമായ അവസാന പാദത്തിലേക്കു കടന്നിരിക്കുകയാണ്. ഹൈദാബാദ്, നോയ്ഡ എന്നീവിടങ്ങളിലെ ത്രില്ലിങ് മാച്ചുകള്‍ക്കു ശേഷമാണ് പോരാട്ടം ഇപ്പോള്‍ പൂനെയിലെത്തിയിരിക്കുന്നത്. ഈ മാസം 29നു കലാശപ്പോരാട്ടം നടക്കാനിരിക്കെ ഇനിയും ഒരു ടീം പോലും പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടില്ല. എത്ര മാത്രം ഇഞ്ചോടിഞ്ചാണ് ഓരോ ടീമുകളും സീസണില്‍ പോരടിക്കുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാണ്.

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള പത്തു സീസണുകള്‍ നോക്കുകയാണെങ്കില്‍ ഒരു ടീമിനായി കളിച്ചതിനു ശേഷം അതേ ടീമിന്റെ തന്നെ പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ചില സൂപ്പര്‍ താരങ്ങളുണ്ട്. ഈ തരത്തിലുള്ള മൂന്നു കബഡി ഹീറോസ് ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

AJAY THAKUR

അജയ് ടാക്കൂര്‍

ഒരേ ഫ്രാഞ്ചൈസിയില്‍ വ്യത്യസ്ത റോളിലെത്തിയ താരങ്ങളുടെ ലിസ്റ്റിലെ ആദ്യത്തെയാള്‍ അജയ് ടാക്കൂറാണ്. ഒരു ടീമില്‍ മാത്രമല്ല, രണ്ടു ടീമുകളില്‍ അദ്ദേഹം ഈ റോളുകള്‍ വഹിച്ചിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് അജയ് കളിക്കുകയും പിന്നീട് കോച്ചായി വരികയും ചെയ്തിട്ടുള്ളത്.

കബഡിയിലെ ഇതിഹാസ താരങ്ങളിലൊരാളായ അദ്ദേഹം നേരത്തേ പുനേരിക്കായി കളിച്ച ശേഷം ഈ സീസണിലാണ് അവരുടെ അസിസ്റ്റന്റ് കോച്ചായി ചുമതലയേറ്റത്. നേരത്തേ ടൂര്‍ണമെന്റിന്റെ മൂന്ന്, നാല് സീസണുകള്‍ അജയ് അവര്‍ക്കായി കളിക്കുകയും ചെയ്തിട്ടുണ്ട്.

എട്ടാം സീസണില്‍ ചാംപ്യമാരായ ഡല്‍ഹി ടീമിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. പിന്നീട് പത്താം സീസണില്‍ അവരുടെ അസിസ്റ്റന്റ് കോച്ചായും അജയ് മാറിയിരുന്നു. പിന്നീട് ഇതു രാജിവച്ചാണ് അദ്ദേഹം പുനേരിയിലേക്കു വന്നത്.

ജോഗീന്ദര്‍ നര്‍വാള്‍

ഇന്ത്യയുടെ മറ്റൊരു വെറ്ററന്‍ കബഡി താരമായ ജോഗീന്ദര്‍ നര്‍വാളാണ് ഈ എലൈറ്റ് ലിസ്റ്റിലെ അടുത്തയാള്‍. പ്രോ കബഡി ലീഗിന്റെ എട്ടാം സീസണില്‍ ഡല്‍ഹി ദബാങ് കെസിക്കൊപ്പം കിരീടം നേടാന്‍ അദ്ദേഹത്തിനായിരുന്നു.

രണ്ടു സീസണുകളുകള്‍ക്കു ശേഷം നര്‍വാള്‍ ഇതേ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി വരികയുമായിരുന്നു. ഈ റോളില്‍ തിളങ്ങിയതോടെ ഇപ്പോള്‍ നടക്കുന്ന 11ാം സീസണിനു മുമ്പ് മുഖ്യ കോച്ചിന്റെ റോളിലേക്കും അദ്ദേഹത്തിനു പ്രൊമോഷന്‍ ലഭിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന ഡല്‍ഹി ടീം ഇപ്പോള്‍ പ്ലേഓഫിന് അരികിലുമാണ്.

ജീവ കുമാര്‍

ഒരേ ടീമിന്റെ താരവും കോച്ചുമായിട്ടുള്ള മൂന്നാമത്തെ സൂപ്പര്‍ താരം പ്രതിരോധത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന ജീവ കുമാറാണ്. പ്രോ കബഡി ലീഗിന്റെ ആദ്യ നാലു സീസണുകളില്‍ യു മുംബ ടീമിനൊപ്പം കസറിയതോടെയാണ് അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ജീവയുടെ കണ്ണഞ്ചിക്കുന്ന ടാക്ലിങുകള്‍ കാണികളെ ഹരം കൊള്ളിച്ചിരുന്നു.

2021-22 സീസണിലാണ് ജീവയെ താരമായി ലീഗില്‍ അവസാനം കണ്ടത്. ഡല്‍ഹി ദബാങ് കെസിക്കൊപ്പം അദ്ദേഹം കിരീടവും ചൂടി. വിരമിച്ച ശേഷം പത്താം സീസണിലാണ് തന്റെ മുന്‍ ടീമായ മുംബയില്‍ കോച്ചിന്റെ കുപ്പായത്തില്‍ ജീവയെത്തിയത്.

Story first published: Friday, December 13, 2024, 17:17 [IST]
Other articles published on Dec 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+