Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2024: 8 ജയം, തലപ്പത്ത്; ഹരിയാനയുടെ വിജയരഹസ്യമെന്ത്? തുറന്നു പറഞ്ഞ് ശിവം പതാരെ

പ്രോ കബഡി ലീഗിന്റെ (PKL) 11ാം സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിജയക്കുതിപ്പ് നടത്തുകയാണ് ഹരിയാന സ്റ്റീലേഴ്‌സ് ടീം. 11 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച അവര്‍ 41 പോയിന്റുമായി ഇപ്പോള്‍ ലീഗില്‍ തലപ്പത്തു നില്‍ക്കുകയാണ്. വെറും മൂന്നു കളികളില്‍ മാത്രമേ സീസണില്‍ അവര്‍ തോറ്റിട്ടുള്ളൂ.

ഇത്രയും ഗംഭീരമായ പ്രകടനം നടത്താന്‍ സ്റ്റീലേഴ്‌സ് ടീമിനെ സഹായിച്ചത് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലെ ലെഫ്റ്റ് റെയ്ഡര്‍ കൂടിയായ ശിവം പതാരെ. മന്‍പ്രീത് സിങ് നയിക്കുന്ന സ്റ്റീലേഴ്‌സിന്റെ വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കു വഹിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് 21 കാരനായ പതാരെ.

SHIVAM PATARE

സ്റ്റീലേഴ്‌സിന്റെ വിജയരഹസ്യം

ഈ സീസണിലെ പ്രോ കബഡി ലീഗില്‍ ഹരിയാന സ്റ്റീലേഴ്‌സിനെയും മറ്റു ഫ്രാഞ്ചൈസികളെയും തമ്മില്‍ വേറിട്ടു നിര്‍ത്തുന്ന പ്രധാനപ്പെട്ട കാര്യം എന്താണെന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഞങ്ങളും മറ്റു ടീമുകളും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം പ്രതിരോധത്തിലാണ്. ഈ ടൂര്‍ണമെന്റിലെ മുഴുവന്‍ ടീമുകളെയും വച്ചു നോക്കിയാല്‍ ഞങ്ങളുടേതാണ് ഏറ്റവും മികച്ച പ്രതിരോധനിര.

ഇതു ഞങ്ങളെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ റെയ്ഡര്‍മാരും ഇതിനകം മികച്ച പ്രകടനമാണ് നടക്കിത്തിയിട്ടുള്ളത്. അതു സ്റ്റീലേഴ്‌സിനു മുതല്‍ക്കൂട്ടായി മാറിയതായും ശിവം പതാരെ വിശദമാക്കി.

വളരെ മികച്ച ഒത്തിണക്കത്തോടെയാണ് ഈ സീസണില്‍ ഹരിയാന സ്റ്റീലേഴ്‌സ് ടീം കളിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങള്‍ക്കിടയിലുള്ള മികച്ച ഈ കെമിസ്ട്രിയും അവര്‍ക്കു പ്ലസ് പോയിന്റായി മാറിയിട്ടുണ്ടെന്നു കാണാം. ഈ സീസണില്‍ പികെഎല്‍ ട്രോഫി സ്വന്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു പതാരെ വ്യക്തമാക്കി.

പ്രോ കബഡി ലീഗിന്റെ ഈ സീസണില്‍ ഞങ്ങള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ തലപ്പത്തു നില്‍ക്കുകയും ചെയ്യുന്നു. ടീമിലെ താരങ്ങളൊന്നും തന്നെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോവുന്നില്ല. മറിച്ച് ടീമിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നും പതാരെ കൂട്ടിച്ചേര്‍ത്തു.

SHIVAM PATARE

പികെഎല്ലില്‍ കളിക്കാന്‍ ആരംഭിച്ചതിനു ശേഷം താനുള്‍പ്പെടെയുള്ള കബഡി താരങ്ങളുടെ ജീവിതം തന്നെ മാറിയതായും ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. നേരത്തേ ഞങ്ങളെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ ഞങ്ങളെ അറിയാന്‍ തുടങ്ങിയിരിക്കുകയാണ്.

ഞങ്ങള്‍ പുറത്തു പോവുമ്പോഴെല്ലാം പ്രോ കബഡി താരങ്ങളെന്ന നിലയില്‍ ആളുകള്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കും ഇപ്പോള്‍ അല്‍പ്പം പ്രശസ്തി കിട്ടിയിട്ടുണ്ട്. ആളുകള്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങുക മാത്രമല്ല ഓട്ടോഗ്രാഫുകള്‍ വാങ്ങാനും ഒപ്പം സെല്‍ഫിയെടുക്കാനുമെല്ലാം ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെന്നും പതാരെ വിശദമാക്കി.

Story first published: Tuesday, November 19, 2024, 16:11 [IST]
Other articles published on Nov 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+