Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2024: ഏറ്റവും പ്രയാസപ്പെടുത്തുന്ന സീസണ്‍ ഇതാണ്! കാരണമുണ്ട്; ബംഗളൂരു കോച്ച് പറയുന്നു

ബംഗളൂരു: പ്രോ കബഡി ലീഗിന്റെ പോരാട്ടങ്ങള്‍ ആവേശകരമായി നടക്കുകയാണ്. ഇത്തവണ ആറ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പുനേരി പള്‍ത്താനാണ് മുന്നിട്ട് നില്‍ക്കുന്നത്. 29 പോയിന്റുകളാണ് പുനേരി ടീമിനുള്ളത്. തമിഴ് തലൈവാസിന് 20 പോയിന്റും ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനും യുപി യോദ്ധാസിനും 19 പോയിന്റുകളുമുണ്ട്. ആദ്യ മത്സരം മുതല്‍ വീറും വാശിയും നിറഞ്ഞ് നില്‍ക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ബംഗളൂരു ബുള്‍സിന് ഇത്തവണ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് രണ്ട് മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. അഞ്ച് മത്സരവും തോറ്റു. 12 പോയിന്റുള്ള ടീം നിലവില്‍ 11ാം സ്ഥാനത്താണ്. ഇപ്പോഴിതാ ഇത്തവണത്തെ സീസണ്‍ വളരെ പ്രയാസമുള്ളതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബംഗളൂരു ബൂള്‍സ് പരിശീലകനായ രന്ദീര്‍ സിങ്. ഇത്തവണത്തെ എല്ലാ ടീമും സംതുലിതമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

PKL

എല്ലാ ടീമിനും മികച്ച ടീം കരുത്തുണ്ട്. അതുകൊണ്ടുതന്നെ വിജയം നേടാന്‍ പ്രയാസമാണ്. ഇത് പരിഗണിക്കുമ്പോള്‍ ഇത്തവണത്തേതാണ് ഏറ്റവും പ്രയാസപ്പെടുത്തുന്ന സീസണ്‍ എന്നാണ് ബംഗളൂരു ടീമിന്റെ പരിശീലകന്‍ പറയുന്നത്. എല്ലാ സീസണുകളെക്കാളും ശക്തമായ പരിശീലനം നടത്തേണ്ടത് ആവശ്യമാണ്. കൂടുതല്‍ തന്ത്രങ്ങള്‍ ടീമുകള്‍ തയ്യാറാക്കേണ്ടതായുണ്ട്. ബംഗളൂരു ടീമിന്റെ കരുത്തില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും ഇത്തവണ കിരീടത്തിലേക്കെത്താന്‍ ബംഗളൂരു ടീമിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രന്ദീര്‍ സിങ് പറഞ്ഞു.

2014ല്‍ പ്രോ കബഡിയിലേക്കെത്തിയ ടീമാണ് ബംഗളൂരു ബുള്‍സ്. 2018-19 സീസണില്‍ പ്രോ കബഡിയില്‍ മുത്തമിടാന്‍ ബംഗളൂരു ബുള്‍സിന് സാധിച്ചു. എന്നാല്‍ ഇത്തവണ ബംഗളൂരിന് കാര്യങ്ങള്‍ എളുപ്പമല്ല. ശക്തമായ പോരാട്ടം തന്നെ ടീമിന് നേരിടേണ്ടി വരും. മികച്ച താരനിര ബംഗളൂരുവിനുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്ക് വരാന്‍ സാധിച്ചിട്ടില്ല. വരുന്ന മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ബംഗളൂരു ടീമിന് സാധിക്കുമോയെന്ന് കണ്ടറിയാം.

നിലവിലെ പ്രകടനം നോക്കുമ്പോള്‍ പുനേരി ടീമാണ് കത്തിക്കയറുന്നത്. ഏഴില്‍ അഞ്ചിലും ജയിച്ച് പുനേരി ടീം കരുത്തുകാട്ടുകയാണ്. ഇതിനോടകം എല്ലാവര്‍ക്കും വലിയ വെല്ലുവിളി തീര്‍ക്കാന്‍ പുനേരി ടീമിന് സാധിച്ചിട്ടുണ്ട്. തമിഴ് തലൈവാസ് ആറില്‍ മൂന്ന് മത്സരമാണ് ജയിച്ചത്. എന്നാല്‍ ഇത് വെറും തുടക്കമാണ്. ഇനിയും ശക്തമായ പോരാട്ടങ്ങള്‍ വരാനിരിക്കെ വാശിയേറിയ മത്സരങ്ങള്‍ പ്രതീക്ഷിക്കാം. ഏതൊക്കെ ടീം ശക്തമായി തിരിച്ചെത്തുമെന്ന് കണ്ടറിയാം.

Story first published: Wednesday, November 6, 2024, 16:41 [IST]
Other articles published on Nov 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+