Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2024-25: 500*, ചരിത്രം കുറിച്ച് ഫസെല്‍, ടൂര്‍ണമെന്റില്‍ ഇതാദ്യം

ഹൈദരാബാദ്: പ്രോ കബഡി ലീഗിന്റെ 11ാം സീസണില്‍ വമ്പന്‍ റെക്കോര്‍ഡുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗാള്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റനും ഇറാന്‍ ഡിഫന്‍ഡറുമായ ഫസെല്‍ അത്രാചെലി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 500 ടാക്കിള്‍ പോയിന്റുകള്‍ സ്വന്തമാക്കിയ ആദ്യത്തെ താരമായി അദ്ദേഹം മാറി. സുല്‍ത്താനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫസെല്‍ നിലവിലെ ചാംപ്യന്മാരായ പുനേരി പള്‍ത്താനുമായുള്ള പോരാട്ടത്തിലാണ് 500 എന്ന മാന്ത്രികസംഖ്യ പൂര്‍ത്തിയാക്കിയത്.

ബംഗാളിനു വേണ്ടി ഈ സീസണില്‍ ഇതിനകം നാലു മല്‍സരങ്ങളില്‍ താരം കളിച്ചുകഴിഞ്ഞു. ടീമിനു വേണ്ടി 15 പോയിന്റുകളും അദ്ദേഹം സ്വന്തം പേരിലേക്കു ചേര്‍ത്തുകഴിഞ്ഞു. പ്രോ കബഡി ലീഗ് കരിയര്‍ നോക്കിയാല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി 173 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 509 പോയിന്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

FAZEL

ഈ സീസണിനു മുന്നോടിയായുള്ള ലേലത്തിലാണ് ഫസെലിനെ ബംഗാള്‍ വാരിയേഴ്‌സ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഈ സീസണില്‍ മികച്ച രീതിയിലാണ് ബംഗാളിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ പ്രതിരോധ നിരയിലെ നിറസാന്നിധ്യമായി മാറാനും ഫസെലിനായിട്ടുണ്ട്.

32 കാരനായ അദ്ദേഹം ഇതിനകം രണ്ടു പ്രോ കബഡി ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. പിഎകെഎല്ലില്‍ തന്റെ കന്നി സീസണില്‍ തന്നെ കിരീടം നേടാന്‍ ഫസെലിനായിരുന്നു. രണ്ടാം സീസണിലൂടെയായരുന്നു അദ്ദേഹം ടൂര്‍ണമെന്റില്‍ തുടക്കമിട്ടത്. അതിനുശേഷം നാലാം സീസണിലും ഫസെല്‍ ട്രോഫി സ്വന്തമാക്കുകയും ചെയ്തു.

അഞ്ചാം സീസണില്‍ റണ്ണറപ്പായ ടീമിനൊപ്പവും അദ്ദേഹമുണ്ടായിരുന്നു. ഈ സീസണില്‍ ബംഗാളിനൊപ്പം മൂന്നാം പികെഎല്‍ ട്രോഫിയാണ് ഫസെല്‍ സ്വപ്നം കാണുന്നത്. അതിനു സാധിച്ചാല്‍ ബംഗാളിന്റെ രണ്ടാം കിരീടനേട്ടം കൂടിയായിരിക്കും അത്. ഏഴാം സീണിലെ ചാംപ്യന്‍മാരായിരുന്നു ബംഗാള്‍ വാരിയേഴ്‌സ്.

ഏഴാം പികെഎല്‍ സീസണിലായിരുന്നു ഫസെസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. 84 പോയിന്റുകള്‍ സീസണില്‍ താരം കൈക്കലാക്കിയിരുന്നു. ആറാം സീസണില്‍ ലേലത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ഫസെലിനെ തേടിയെത്തി.

പ്രോ കബഡി ലീഗ് ലേലത്തില്‍ ആദ്യമായി ഒരു കോടി പ്രതിഫലം ലഭിച്ച താരമായി അദ്ദേഹം മാറുകയായിരുന്നു. 1.38 കോടി രൂപയാണ് ഫസെലിനു അന്നു ലഭിച്ചത്. പികെഎല്ലിന്റെ നാല്, ഏഴ് സീസണുകളില്‍ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

അന്താരാഷ്ട്ര കബഡിയില്‍ ഇറാനോടൊപ്പവും വളരെ മികച്ച റെക്കോര്‍ഡാണ് ഫസെലിനുള്ളത്. നാലു തവണ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഒരു സ്വര്‍ണവും മൂന്നു വെള്ളി മെഡലുകളും ഇതിലുള്‍പ്പെടും. ഇതു കൂടാതെ 2016ലെ കബഡി ലോകകപ്പില്‍ വെള്ളി സ്വന്തമാക്കിയ ടീമിന്റെയും ഭാഗമായിരുന്നു ഫസെല്‍.

Story first published: Monday, November 4, 2024, 15:52 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+