For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL 2023: 2023ല്‍ തലപ്പത്ത് അവസാനിപ്പിച്ചത് ഏതു ടീം? ഏറ്റവും പിറകിലാര്, അറിയാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ മല്‍സരങ്ങള്‍ 2023ല്‍ നിന്നും 2024ലേക്കു കടക്കുകയാണ്. നോയ്ഡ പാദത്തിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 50 മല്‍സരങ്ങള്‍ ടൂര്‍ണമെന്റില്‍ പിന്നിട്ടുകഴിഞ്ഞു. ജനുവരി നാലിനു നോയ്ഡയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാവും. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ മുംബൈയിലായിരിക്കും. 2023ല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പുതുവര്‍ഷത്തിലേക്കു കടക്കുകയും ഏറ്റവും പിറകിലേക്കു പിന്തള്ളപ്പെടുകയും ചെയ്ത ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

12 ടീമുകളുടെ ലീഗില്‍ ഒന്നാംസ്ഥാനവുമായി 2023നോടു ഗുഡ്‌ബൈ പറഞ്ഞത് ഗുജറാത്ത ജയന്റ്‌സ് ടീമാണ്. 33 പോയിന്റാണ് അവരുടെ പക്കലുള്ളത്. സീസണില്‍ ഇതിനകം ഒമ്പതു മല്‍സരങ്ങളിലാണ് ഗുജറാത്ത് കളിച്ചിട്ടുള്ളത്. ഇതില്‍ ആറെണ്ണത്തില്‍ ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു.

PRO KABADDI LEAGUE

പുനേരി പള്‍ത്താനാണ് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാര്‍. അവര്‍ ഗുജറാത്ത് ജയന്റ്‌സ് ടീമിനേക്കാള്‍ അധികം പിറകിലല്ല. ഇരുടീമുകളും തമ്മില്‍ വെറും രണ്ടു പോയിന്റുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. 31 പോയിന്റാണ് പുനേരിയുടെ പക്കലുള്ളത്. എന്നാല്‍ ഗുജറാത്തിനേക്കാള്‍ രണ്ടു മല്‍സങ്ങള്‍ കുറച്ചേ കളിച്ചിട്ടുള്ളൂവെന്നതു അവര്‍ക്കു പ്ലസ് പോയിന്റാണ്. ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിക്കാന്‍ പുനേരിക്കായിട്ടുണ്ട്. ഒന്നില്‍ മാത്രമേ അവര്‍ തോല്‍വിയറിഞ്ഞിട്ടുള്ളൂ.

പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാര്‍ ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ്. 28 പോയിന്റാണ് ജയ്പൂരിന്റെ പക്കലുള്ളത്. എട്ടു മല്‍സരങ്ങളിലാണ് അവര്‍ ഇതിനകം കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണത്തില്‍ ജയിച്ച ജയ്പൂര്‍ രണ്ടു മല്‍സരങ്ങളില്‍ വീതം തോല്‍ക്കുകയും ടൈ വഴങ്ങുകയും ചെയ്തു.

നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ടീമുകള്‍ യു മുംബയും ഹരിയാന സ്റ്റീലേഴ്‌സുമാണ്. ഇരുടീമുകള്‍ക്കും തുല്യ പോയിന്റാണുള്ളത്. പക്ഷെ ഒരു മല്‍സരം കുറച്ചു കളിച്ചതു കാരണം യു മുംബ ഒരു സ്ഥാനം മുകളിലേക്കു കയറുകയായിരുന്നു.

PRO KABADDI LEAGUE

ഏഴു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 26 പോയിന്റാണ് യു മുംബയ്ക്കുള്ളത്. ഹരിയാനയാട്ടെ എട്ടു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു.

അതേസമയം, പോയിന്റ് പട്ടികയില്‍ അവസാനത്തെ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ യുപി യോദ്ധാസ്, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ് എന്നിവരാണ്. 10 മുതല്‍ 12 വരെ സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍. യുപി യോദ്ധാസിനു ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 20 പോയിന്റാണുള്ളത്.

മൂന്നു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ അഞ്ചെണ്ണത്തില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില സമ്മതിക്കുകയും ചെയ്തു. തമിഴ് തലൈവാസിന് 13ഉം ടൈറ്റന്‍സിനു എട്ടും പോയിന്റ് മാത്രമേയുള്ളൂ. ഒമ്പതു കളിയില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച തലൈവാസ് ഏഴിലും തോല്‍വിയിലേക്കു വീണു. ടൈറ്റന്‍സാവട്ടെ എട്ടു കളിയില്‍ ഒന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. ബാക്കിയുള്ള ഏഴിലും പരാജയമായിരുന്നു ഫലം.

Story first published: Sunday, December 31, 2023, 22:50 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+