പ്രോ കബഡി കിരീടം ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്
മുംബൈ: ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രോ കബഡി ആദ്യ സീസണിലെ കിരീടം ചൂടുമ്പാള്‍ വിജയച്ചിരി ബച്ചന്‍ കുടുംബത്തിന്. ബോളിവുഡ് സൂപ്പര്‍ താരവും ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരനുമായ അഭിഷേക് ബച്ചനാണ് ജയ്പൂര്‍ ടീമിന്റെ ഉടമ. അഭിഷേക് മാത്രമല്ല ടീമിന് പിന്തുണയുമായി ഐശ്വര്യ റായിയും മുംബൈയ്‌ക്കെതിരായ ഫൈനല്‍ കാണാനെത്തിയിരുന്നു.
സീനിയര്‍ ബച്ചന്‍ അമിതാഭ് ട്വിറ്ററിലൂടെയാണ് പ്രൊ കബഡി കിരീടത്തിന്റെ സന്തോഷം പങ്കുവെച്ചത്. അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം അമിതാഭ് ബച്ചനും ജയ്പൂരിന് വേണ്ടി കയ്യടിക്കാന്‍ എത്താറുണ്ട്. വി ആര്‍ ചാമ്പ്യന്‍സ് ഓഫ് പ്രൊ കബഡി എന്നായിരുന്നു അമിതാഭിന്റെ ട്വിറ്റര്‍ സന്ദേശം. 35 - 24 എന്ന സ്‌കോറിനാണ് ജയ്പൂര്‍ യൂ മുംബ ടീമിനെ തോല്‍പിച്ചത്.

വിജയച്ചിരി
യൂ മുംബയെ തോല്‍പിച്ച് പ്രോ കബഡി കിരീടം നേടിയ ജയ്പൂര്‍ ടീമിനൊപ്പം ടീമുടമ അഭിഷേക് ബച്ചന്‍

കപ്പുമായി ടീം
സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രോ കബഡി ചാമ്പ്യന്മാരായ ജയ്പൂര്‍ ടീം ഐശ്വര്യാറായിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

അടിച്ചു മോനേ
കരുത്തരായ യൂ മുംബയെ അവരുടെ തട്ടക്കകത്തില്‍ തോല്‍പിച്ചാണ് ജയ്പൂര്‍ കിരീടം ചൂടിയത്. ജയത്തിന് ശേഷം അഭിഷേക് ബച്ചനെ എടുത്തുയര്‍ത്തുന്ന ജയ്പൂര്‍ താരം.

ഇതാണാ കപ്പ്
പ്രോ കബഡി ലീഗിലെ മറ്റ് ടീമുടമകള്‍ക്കൊപ്പം ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ട്രോഫിയുമായി

അങ്ങനങ്ങ് പിടിച്ചാലോ
ലീഗ് മത്സരങ്ങള്‍ക്കിടെ ബംഗളൂരു ബുള്‍സിന്റെ ദീപക് ജയ്പൂരിനെതിരെ ഒരു പോയിന്റ് നേടുന്നു

തൊട്ടു തൊട്ടില്ല
ജയ്പൂര്‍ - ബാംഗ്ലൂര്‍ ബുള്‍സ് മത്സരത്തിനിടെ ബാംഗ്ലൂരിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നിന്നുള്ള കാഴ്ച

എനിക്കൊന്നേ പറയാനുള്ളൂ
സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രോ കബഡി ലീഗിന് പ്രശസ്തി കിട്ടാന്‍ അഭിഷേക് ബച്ചനെ പോലുള്ള സെലിബ്രിറ്റികളുടെ ഇടപെടല്‍ സഹായിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications