കബഡി സൂപ്പര്‍താരം അനൂപ് കുമാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
ജയ്പൂര്‍: ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കബഡി താരങ്ങളിലൊരാളായ അനൂപ് കുമാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ അനൂപ് 2010ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്റെ ഭാഗമായിരുന്ന അനൂപ് 2016ല്‍ കബഡി ലോകകപ്പ് ജേതാക്കളായ ഇന്ത്യയെ നയിക്കുകയും ചെയ്തു.
പ്രോ കബഡി ലീഗില്‍ വീണ്ടും സമനിലക്കളി; ജയ്പൂരിനെ വീഴ്ത്തി ഗുജറാത്ത്
പതിനഞ്ച് വര്‍ഷത്തെ കരിയറിനായി അനൂപ് വിരമമിട്ടത്. 2006ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസിലൂടെ ദേശീയ ടീമിലെത്തിയ അനൂപ് പ്രോ കബഡി ലീഗിലും സജീവ സാന്നിധ്യമാണ്. കബഡി ലീഗിന്റെ രണ്ടാം സീസണില്‍ അനൂപ് ക്യാപ്റ്റനായ യു മുംബയാണ് ചാമ്പ്യന്മാരായത്. നിലവില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിന്റെ താരമായ അനൂപ് കഴിഞ്ഞദിവസം ഗുജറാത്തുമായുള്ള മത്സരത്തിനിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു.

താന്‍ കബഡി കളി തുടങ്ങുമ്പോള്‍ അത് ഒരു വിനോദമായിട്ടായിരുന്നു കണ്ടിരുന്നതെന്ന് അനൂപ് പറഞ്ഞു. പിന്നീടത് തന്റെ ജീവിതത്തിന്റെ ഭാഗമായി. രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയെന്ന് തന്റെ സ്വപ്‌നമായിരുന്നു. അത് സാധ്യമാക്കിയതില്‍ അഭിമാനമുണ്ട്. എല്ലായിപ്പോഴും കായിക മേഖലുമായി ബന്ധപ്പെട്ട് താനുണ്ടാകുമെന്നും വിരമിക്കല്‍ വേളയില്‍ അനൂപ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications