പ്രോ കബഡി ലീഗില്‍ വീണ്ടും സമനിലക്കളി; ജയ്പൂരിനെ വീഴ്ത്തി ഗുജറാത്ത്
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ബെംഗളുരു ബുള്‍സ് പറ്റ്‌ന പൈറേറ്റ്‌സ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും 40 വീതം പോയന്റു നേടി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മറ്റൊരു മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്‌സ് 33-31 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി.
അവസാന 20 സെക്കന്റിനിടയില്‍ 3 പോയന്റുകള്‍ നേടിയാണ് പറ്റ്‌ന ബെംഗളുരുവിനെതിരെ ത്രസിപ്പിക്കുന്ന സമനില പിടിച്ചുവാങ്ങിയത്. ബെംഗളുരുവിനായി രോഹിത് കുമാര്‍ 16 റെയ്ഡ് പോയന്റുകളാണ് നേടിയത്. പവന്‍ കുമാര്‍ 8 ഉം മഹേന്ദ്ര സിങ് 6 ഉം പോയന്റും നേടി. പറ്റ്‌ന പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാള്‍ 17 പോയന്റു നേടി അത്യുഗ്രന്‍ പ്രകടനം നടത്തി. പ്ലേ ഓഫില്‍ കടക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ പറ്റ്‌നയ്ക്ക് ഇനിയും കാത്തിരിക്കണം.

രണ്ടാം മത്സരത്തില്‍ ഗുജറാത്തിനായി കെ പ്രപഞ്ചന്‍ നടത്തിയ റെയ്ഡുകളാണ് വിജയത്തിലേക്ക് നയിച്ചത്. പ്രപഞ്ചന്‍ 11 ഉം സച്ചിന്‍ 8 ഉം പോയന്റുകള്‍ നേടി. പിങ്ക് പാന്ഥേഴ്‌സിനായി അജിങ്ക്യ പവാര്‍ 9 പോയന്റു നേടിയപ്പോള്‍ സന്ദീപ് 6 പോയന്റും സ്വന്തമാക്കി. ആദ്യ പകുതിയില്‍ നല്ല മികച്ച ലീഡ് നേടിയ ഗുജറാത്ത് കളിയുടെ അവസാനം പിന്നോക്കം പോയെങ്കിലും ജയം വിട്ടുകൊടുത്തില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications