Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളില്‍ അന്താരാഷ്ട്ര സാന്നിധ്യം വര്‍ധിച്ചു, ഇന്ത്യ ഉയര്‍ത്തിഴുന്നേല്‍പ്പിന്റെ പാതയില്‍: ലൂയിസ്

കോഴിക്കോട്: അന്താരാഷ്ട്ര താരങ്ങളുടെയും പരിശീലകരുടെയും സാന്നിധ്യം വര്‍ധിച്ചതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് പ്രമുഖ ഫുട്‌ബോള്‍ വിദഗ്ധന്‍ ലൂയിസ് ഗ്രെക്കൊ. ഫിഫ റാങ്കിങിലെ ഉയര്‍ച്ചയും ഫുട്‌ബോള്‍ മത്സരങ്ങളില്‍ വര്‍ധിച്ചുവരുന്ന ജനസാന്നിധ്യവും ഇതിന്റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക, യുവജനകാര്യ ഡയരക്റ്ററേറ്റ് ആവിഷ്‌കരിച്ച കിക്ക് ഒഫ് പദ്ധതിയിലെ കോച്ചുമാര്‍ക്കുള്ള പരിശീലനത്തിന് ചീഫ് ഇന്‍സ്ട്രക്റ്ററായി എത്തിയതായിരുന്നു ബ്രസീലിയന്‍ പരിശീലകനും സാങ്കേതിക വിദഗ്ധനുമായ ലൂയിസ് ഗ്രെക്കൊ. 12 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ കിക്ക് ഒഫ് പദ്ധതി.

ഫിഫ റാങ്കിങില്‍ ഇന്ത്യ ഇപ്പോള്‍ 97ാം സ്ഥാനത്താണ്. 2015ലെ 173ാം സ്ഥാനത്തുനിന്നാണ് ഈ ഉയര്‍ച്ച. ചിട്ടയായ പരിശീലനത്തിലൂടെയും കാര്യക്ഷമതാ വര്‍ധനയിലൂടെയും ഇനിയുമേറെ മുന്നേറാന്‍ കഴിയും. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവി ശോഭനമാണെന്നും ലൂയിസ് ഗ്രെക്കൊ പറഞ്ഞു. ഐഎസ്എല്ലിലും ഐലീഗിലും മറ്റുമുള്ള വിദേശതാരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ഉണര്‍വേകിയിട്ടുണ്ട്. കേരളം മികച്ച രീതിയിലാണ് ഫുട്‌ബോളിനോട് പ്രതികരിക്കുന്നത്. ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. സര്‍ക്കാരും ആവശ്യത്തിനു പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. ധാരാളം ക്ലബ്ബുകളും ടൂര്‍ണമെന്റുകളുമൊക്കെയായി ഫുട്‌ബോള്‍ ആരാധകരുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.

546321058

കിക്ക് ഒഫ് പരിശീലകര്‍ക്കുള്ള ക്യാംപില്‍ സി. സേതുമാധവന്‍ സംസാരിക്കുന്നു

പോഷകാഹാരം കായികക്ഷമതയില്‍ സുപ്രധാനമാണ്. അത് വ്യത്യസ്ത സ്രോതസുകളില്‍നിന്ന് സംഭരിക്കണം. ബീഫ്, മീന്‍, പാല്‍, പഴങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ കളിക്കാരുടെ കായികക്ഷമതയും സ്ഥിരതയും കുറയാന്‍ ഒരു കാരണം പോഷകാഹാരക്കുറവാണ്. ഇത് ചെറുപ്പത്തില്‍ത്തന്നെ പരിഹരിക്കാന്‍ കഴിയണം. ഒപ്പം ശരീരസമ്പര്‍ക്കങ്ങളും കൂടിയായാല്‍ കായികക്ഷമത വലിയ തോതില്‍ വര്‍ധിപ്പിക്കും. ശരീര വലുപ്പം താരതമ്യേന കുറഞ്ഞ രാജ്യങ്ങളിലെ താരങ്ങള്‍ പോലും ഫുട്‌ബോളില്‍ പിടിച്ചു നില്‍ക്കുന്നത് ഇത്തരത്തില്‍ കായികക്ഷമത വര്‍ധിപ്പിച്ചാണെന്നും ലൂയിസ് ഗ്രെക്കൊ ചൂണ്ടിക്കാട്ടി.

1546321066

ബ്രസീലിയന്‍ ഫുട്‌ബോള്‍ വിദഗ്ധന്‍ ലൂയിസ് ഗ്രെക്കൊ

മൂന്നു ദിവസമായി ഫാറൂഖ് ഹൈസ്‌കൂളില്‍ നടന്നുവന്ന ക്യാംപ് തിങ്കളാഴ്ച സമാപിച്ചു. കായിക, യുവജനകാര്യ ഡയരക്റ്ററേറ്റിനു വേണ്ടി സെപ്റ്റാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ആദ്യഘട്ടത്തില്‍ 19 സ്‌കൂളുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയരക്റ്റര്‍ സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ്, ക്യാംപ് കോഡിനേറ്റര്‍ യു.വി ബാബുരാജ്, മുന്‍ ഫിഫ റഫറി സി. സേതുമാധവന്‍, സെപ്റ്റ് സിഇഒ അരുണ്‍ നാണു, ക്യാംപ് ഇന്‍-ചാര്‍ജ് എം.സി മനോജ് കുമാര്‍, അഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Story first published: Tuesday, January 1, 2019, 11:11 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+