Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ടീമിനു പ്രധാനപ്പെട്ടയാള്‍, പല തവണ ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്- പുകഴ്ത്തി രോഹിത്

ഇന്ത്യയുടെ മുന്‍ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശര്‍മ. ടി20ക്കു പിന്നാലെ ഏകദിനത്തിലും പുതിയ നായകനായി ഹിറ്റ്മാന്‍ മാറിയിരിക്കുകയാണ്. ടി20 ടീമിന്റെ നായകസ്ഥാനം കോലി തന്നെ സ്വയം ഒഴിഞ്ഞതായിരുന്നെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തെ ബിസിസിഐ പുറത്താക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ടി20 ലോകകപ്പിനു ശേഷമായിരുന്നു ഈ ഫോര്‍മാറ്റില്‍ ഇനി ദേശീയ ടീമിനെ താന്‍ നയിക്കില്ലെന്നു കോലി പ്രഖ്യാപിച്ചത്. എന്നാല്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടി20ക്കൊപ്പം ഏകദിനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കുന്നതാണ് ഉചിതമെന്നു ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ക്യാപ്റ്റനായി തുടരാന്‍ ആഗ്രഹമുണ്ടായിട്ടും കോലിയെ ബിസിസിഐ പുറത്താക്കിയത്. ഇനി ടെസ്റ്റില്‍ മാത്രമേ അദ്ദേഹം ടീമിനെ നയിക്കുകയുള്ളൂ.

 കോലി ടീമിനു പ്രധാനപ്പെട്ടയാള്‍

കോലി ടീമിനു പ്രധാനപ്പെട്ടയാള്‍

വിരാട് കോലിയുടെ കഴിവുള്ള ഒരു ബാറ്ററെ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ടീമിനു വേണം. ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടയാള്‍ കൂടിയാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയെന്നത് അമ്പരപ്പിക്കുന്നതും ഒപ്പം യഥാര്‍ഥമല്ലെന്നും തോന്നിപ്പോവും. ബുദ്ധിമുട്ടേറിയ ഒരുപാട് സാഹചര്യങ്ങളില്‍ തന്റെ അനുഭവസമ്പത്തിലൂടെ അദ്ദേഹം ഇന്ത്യയെ മികച്ച ബാറ്റിങിലൂടെ രക്ഷിച്ചിട്ടുണ്ടെന്നും രോഹിത് വ്യക്തമാക്കി. ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ എന്ന ബോറിയ മജുംദാറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇപ്പോഴും ടീമിലെ ലീഡര്‍

ഇപ്പോഴും ടീമിലെ ലീഡര്‍

ബാറ്റിങിലെ മികവ് കൊണ്ടു മാത്രമല്ല ഒരു ലീഡറെന്ന നിലയിലും കോലിയെ ഇന്ത്യക്കു വേണം. ഇപ്പോഴും അദ്ദേഹം ലീഡര്‍ തന്നെയാണ്. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍ കോലിയെ മിസ്സ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. ഇങ്ങനെയൊരു ക്രിക്കറ്ററെ നിങ്ങള്‍ക്കു അവഗണിക്കാനും സാധിക്കില്ല. അതിനാലാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം കോലി വളരെ പ്രധാനപ്പെട്ടയാളാണെന്നു താന്‍ പറയുന്നതെന്നും 34 കാരനായ രോഹിത് വിശദമാക്കി.

 കോലിയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി

കോലിയെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി

വിരാട് കോലിയെ നായകസ്ഥാനത്തു നിന്നു പുറത്താക്കാന്‍ ബിസിസിഐയ്ക്കു നേരത്തേ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് വിവരം. സ്വയം ഈ സ്ഥാനമൊഴിയാന്‍ 48 മണിക്കൂര്‍ അദ്ദേഹത്തിനു സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞിട്ടും കോലിയുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനം വരാതിരുന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്.
റെഡ് ബോള്‍, വൈറ്റ് ബോള്‍ ക്രിക്കറ്റുകള്‍ക്കിടയില്‍ ബിസിസിഐയ്ക്കു വ്യക്തത വേണമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആശക്കുഴപ്പം ഒഴിവാക്കുന്നതിനു വേണ്ടി ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും നേതൃത്വത്തില്‍ വേര്‍തിരിവ് വേണമെന്നും ബിസിസിഐ ആഗ്രഹിച്ചു. അവസാനം ഇക്കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കു അന്തിമ തീരുമാനം എടുക്കേണ്ടി വരികയായിരുന്നു. രോഹിത് ശര്‍മയെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചത് അവരുടെ തീരുമാനമാണെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 കോലി വിട്ടുനിന്നേക്കും

കോലി വിട്ടുനിന്നേക്കും

ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്നും വിരാട് കോലി വിട്ടുനിന്നേക്കുമെന്ന് ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനു താന്‍ ഇതുവരെ നല്‍കിയ സംഭാവനകളെ മാനിക്കാത്ത നിലപാടാണ് ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതില്‍ അദ്ദേഹത്തിനു കടുത്ത അതൃപ്തിയുണ്ടെന്നുമാണ് വിവരം. ഈ കാരണത്താലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും പിന്‍മാറാന്‍ കോലി ആലോചിക്കുന്നത്.
അതേസമയം, ഏകദിനത്തില്‍ ക്യാപ്റ്റനാവുന്നതിനോടൊപ്പം ടെസ്റ്റില്‍ പുതിയ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ നിയമിച്ചിട്ടുണ്ട്. അജിങ്ക്യ രഹാനെയെ മാറ്റിയാണ് പകരം ഹിറ്റ്മാനെ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വൈകാതെ കോലിയെ പിന്തള്ളി ടെസ്റ്റിലും രോഹിത് നായകസ്ഥാനത്തേക്കു വന്നേക്കുമോയെന്നും ഇതോടെ പലരും സംശയിക്കുന്നുണ്ട്.

Story first published: Thursday, December 9, 2021, 16:36 [IST]
Other articles published on Dec 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+