
ബിസിസിഐയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പ് സഹാറ പിന്‍വലിച്ചത്. ലണ്ടന്‍ ഒളിംപിക്‌സിനുള്ള യോഗ്യതാറൗണ്ട് മത്സരങ്ങള്‍ മുതല്‍ കരാര്‍ നിലവില്‍ വരും. 2003ല്‍ കാസ്‌ട്രോള്‍ പിന്‍വാങ്ങിയതിനുശേഷമാണ് സഹാറ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. എട്ടുവര്‍ഷത്തെ കരാര്‍ 2011ല്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കരാര്‍ ആറുമാസത്തേക്ക് കൂടി നീട്ടി. അതും ജനുവരിയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സഹാറ നിലപാട് പ്രഖ്യാപിച്ചത്.
ഹോക്കി ഇന്ത്യ 14 കോടി രൂപയാണ് സഹാറയില്‍ നിന്ന്് ആവശ്യപ്പെട്ടത്. ഹോക്കിയെ കൂടാതെ ബോക്‌സിങ്, റെസ്‌ലിങ്, ഷൂട്ടിങ്, ആര്‍ച്ചറി, ട്രാക്ക് ആന്റ് ഫീല്‍ഡ്, ടെന്നീസ് മത്സരങ്ങളിലും സഹാറ സ്‌പോണ്‍സര്‍മാരാണ്.