Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ പാക്കിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയില്‍ ലോകകപ്പിനെത്തുന്നു

ദില്ലി: ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പില്‍ ടീമിനെ അയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. പണമില്ലാത്തതിനെ തുടര്‍ന്ന് പാക് ടീം ഇന്ത്യയിലെത്തുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് നരേന്ദര്‍ ബത്ര പാക് ടീം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെയാണ് ലോകകപ്പ് നടക്കുക.

പാക്കിസ്ഥാന്‍ ടീം എത്തില്ലെന്ന കാര്യത്തില്‍ ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംസാരിച്ചിട്ടുമില്ല. പാക്കിസ്ഥാന്‍ തീര്‍ച്ചയായും ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനായി എത്തുമെന്നും ബത്ര വ്യക്തമാക്കി. പാക് താരങ്ങള്‍ക്കുള്ള വിസയുടെ കാര്യവും തീരുമാനമായിട്ടുണ്ട്.

batra

പണമില്ലാത്തതിനാല്‍ പാക്കിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ടീമിനായി ലോണ്‍ തരുമോയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അപേക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നതായി പാക് ഹോക്കി ടീം പരിശീലകന്‍ താഖ്വിര്‍ ദാറും, മാനേജര്‍ ഹസന്‍ സര്‍ദാറും സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍, പണം നല്‍കാനാകില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മറുപടി നല്‍കിയത്. നേരത്തെ ഹോക്കി ടീമിന് ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഈ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പണം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. പാക് ഹോക്കി ടീമിനെ സര്‍ക്കാര്‍ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പാക് ടീമിന്റെ പരിശീലനം കഴിഞ്ഞദിവസം മുതല്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിയ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കൊപ്പം കിരീടം പങ്കുവെച്ചിരുന്നു.

അന്ന് ഇന്ത്യന്‍ ജഴ്‌സിയില്‍, ഇന്ന് ടിവിക്കു മുന്നില്‍!! ലോകകപ്പ് നഷ്ടമായേക്കാവുന്ന മിന്നും താരങ്ങള്‍

Story first published: Saturday, November 10, 2018, 14:34 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+