അന്ന് ഇന്ത്യന്‍ ജഴ്‌സിയില്‍, ഇന്ന് ടിവിക്കു മുന്നില്‍!! ലോകകപ്പ് നഷ്ടമായേക്കാവുന്ന മിന്നും താരങ്ങള്‍

മുംബൈ: നാലു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുതിയ താരോദയങ്ങളെയാണ് ടീം ഇന്ത്യക്കു ലഭിച്ചത്. 2015ലെ ലോകകപ്പില്‍ ഇന്ത്യക്കു വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തൊട്ടുമുമ്പത്തെ ടൂര്‍ണമെന്റിലെ ചാംപ്യന്‍മാരായിരുന്ന ഇന്ത്യക്കു 2015ല്‍ പക്ഷെ സെമി ഫൈനലില്‍ നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
2019ല്‍ വീണ്ടുമൊരു ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്. 2015ലെ ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ട ചില പ്രമുഖ താരങ്ങളെ ഇത്തവണ പക്ഷെ കാണാന്‍ കഴിയില്ല. ലോകകപ്പ് നഷ്ടമാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അജിങ്ക്യ രഹാനെ
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്ന അജിങ്ക്യ രഹാനെ ഇത്തവണ ടീമില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. 2015ല്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 208 റണ്‍സ് നേടിയിരുന്നു. ലോകകപ്പിനു ശേഷം ഇതുവരെ 45 മല്‍സരങ്ങളില്‍ കളിച്ച രഹാനെയ്ക്കു 1732 റണ്‍സാണ് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് മോശമാണെന്നതാണ് താരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനം രഹാനെയ്ക്കു ദേശീയ ടീമില്‍ സ്ഥാനവും നഷ്ടപ്പെടുത്തുകയായിരുന്നു. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ് എന്നീ താരങ്ങളുടെ വരവോടെ നിശ്ചിത ഓവര്‍ ടീമില്‍ രഹാനെയ്ക്കു തിരിച്ചുവരവ് ദുഷ്തകരമായിരിക്കുകയാണ്.

മോഹിത് ശര്‍മ
ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലെന്ന് ഉറപ്പുള്ള താരമാണ് പേസര്‍ മോഹിത് ശര്‍മ. പരിക്കുമൂലം കഴിഞ്ഞ ലോകകപ്പ് നഷ്ടമായ ഇഷാന്ത് ശര്‍മയുടെ പകരക്കാരനായാണ് മോഹിത്തിനെ ടീമിലുള്‍പ്പെടുത്തുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റെടുത്ത താരം സെലക്ടര്‍മാരുടെ പ്രതീക്ഷ കാക്കുകയും ചെയ്തു.
2015നു ശേഷം വെറും 15 മല്‍സരങ്ങളില്‍ മാത്രമേ മോഹിത് കളിച്ചിട്ടുള്ളൂ. 23 മല്‍സരങ്ങളാണ് പേസര്‍ നേടിയത്. 2015ല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനു ശേഷം മോഹിത് രാജ്യത്തിന്റെ ജഴ്‌സിയണിഞ്ഞിട്ടില്ല.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ആര്‍ അശ്വിന്‍ 2015 ലോകകപ്പിലെ അവിഭാജ്യഘടകമായിരുന്നു. എന്നാല്‍ ലോകകപ്പിനു ശേഷം അശ്വിന്റെ കരിയര്‍ ഗ്രാഫ് താഴേക്കായിരുന്നു. ഏകദിനത്തില്‍ 150ല്‍ കൂടുതലും ട്വന്റി20യയില്‍ 50 വിക്കറ്റുകളും നേടിയിട്ടും അദ്ദേഹം ഇപ്പോള്‍ ടീമിന് പുറത്താണ്.
2015ലെ ലോകകപ്പില്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ച അശ്വിന്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളെടുത്തിട്ടുണ്ട്. 2017ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമെല്ലാം മികച്ച രീതിയില്‍ പന്തെറിയവെ ഇനി അശ്വിന് ടീമില്‍ തിരിച്ചെത്തുക ദുഷ്‌കരമാണ്.

സ്റ്റുവര്‍ട്ട് ബിന്നി
2015 ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന സ്റ്റുവര്‍ട്ട് ബിന്നിക്ക് 2019ലെ ലോകകപ്പില്‍ ഇടം ലഭിക്കില്ലെന്നുറപ്പാണ്. 2015ലെ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യക്കു വേണ്ടി 14 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരം 230 റണ്‍സും 20 വിക്കറ്റുകളുമാണ് നേടിയിട്ടുള്ളത്.
2015ല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴാണ് ബിന്നി അവസാനമായി കളിച്ചത്. ഹര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ള ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ബിന്നിയുടെ ഇത്തവണത്തെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചു കഴിഞ്ഞു.

സുരേഷ് റെയ്‌ന
അടുത്ത ലോകകപ്പില്‍ ഇനിയും ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ള താരമാണ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. നിലവില്‍ ടീമിനു പുറത്താണെങ്കിലും റെയ്‌നയ്ക്കു ഇനിയും മടങ്ങിവരാന്‍ അവസരം ബാക്കിയുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് റെയ്‌ന കാഴ്ചവച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 56നു മുകളില്‍ ശരാശരിയില്‍ 284 റണ്‍സ് താരം നേടിയിരുന്നു. എന്നാല്‍ സമീപകാലത്തായി ഏകദിനത്തിലെ മോശം പ്രകടനം റെയ്‌നയ്ക്കു ടീമില്‍ സ്ഥാനം നഷ്ടമാക്കുകയായിരുന്നു.
മികച്ച യുവതാരങ്ങളുടെ സാന്നിധ്യം ദേശീയ ടീമിലേക്കു റെയ്‌നയുടെ മടങ്ങിവരവ് ദുഷ്‌കരമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇന്ത്യക്കായി കളിച്ച താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications