For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024:ഹോക്കിയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം, ഈ ദൗര്‍ബല്യങ്ങള്‍ ബാധിച്ചേക്കും; അറിയാം

ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഈ മാസം 26നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. മാര്‍ച്ച് 11നാണ് ഒളിംപിക്‌സ് അവസാനിക്കുന്നത്. 32 കായിക വിഭാഗങ്ങളിലായി 329 ഇവന്റുകളാണ് ഒളിംപിക്‌സില്‍ നടക്കുന്നത്. ഇന്ത്യ 111 ഇനങ്ങളിലാണ് മത്സരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെല്ലാം ഇത്തവണ മികച്ച മുന്നൊരുക്കത്തയോടെയാണ് ഇറങ്ങുന്നത്. മെഡല്‍ നേടുന്ന ഇനങ്ങളിലെല്ലാം ഇത്തവണയും മെഡല്‍ ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഇന്ത്യ ഇത്തവണ വലിയ മെഡല്‍ പ്രതീക്ഷവെക്കുന്ന ഇനങ്ങളിലൊന്നാണ് പുരുഷ ഹോക്കി. ഇന്ത്യ ഒളിംപിക്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ള ഇനം പുരുഷ ഹോക്കിയാണ്. എട്ട് തവണ സ്വര്‍ണ്ണവും ഒരു തവണ വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകളാണ് ഇന്ത്യ ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ നേടിയിട്ടുള്ളത്. ഇത്തവണ ഇന്ത്യയുടെ ഹോക്കി ടീം മെഡല്‍ നേടുമോ?. ടീമിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

ഹോക്കിയിലെ ഇന്ത്യയുടെ അവസാന സ്വര്‍ണ്ണ മെഡല്‍ പിറന്നത് 1980ലെ മോസ്‌കോ ഒളിംപിക്‌സിലാണിത്. ഇത്തവണ 16 അംഗ ടീമിനെയാണ് ഇന്ത്യ ഒളിംപിക്‌സിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ടീം ശക്തമായ താരങ്ങളുടെ നിരയാണ്. ഇത് മൂന്നാം തവണയാണ് ഹര്‍മന്‍പ്രീത് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. 2020ല്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു ഹര്‍മന്‍പ്രീത്. ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

അഞ്ച് പുതിയ താരങ്ങളാണ് ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിലുള്ളത്. ജര്‍മന്‍പ്രീത് സിങ്, സഞ്ജയ്, രാജ്കുമാര്‍ പാല്‍, അഭിഷേക്, സുക്ജീത് സിങ് എന്നിവരാണ് പുതുമുഖ താരങ്ങള്‍. വലിയ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവര്‍ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ഇത്തവണത്തെ പ്രധാന പ്രശ്‌നം അനുഭവസമ്പത്തില്ലാത്ത ഈ യുവതാരങ്ങളാണെന്ന് പറയാം. ഇന്ത്യയുടെ പരിശീലകസംഘവും വലിയ പ്രതീക്ഷ നല്‍കുന്നു.

hockey india

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഹോക്കി താരം 49കാരനായ ക്രയ്ഗ് ഫുല്‍ട്ടനാണ് ഇന്ത്യയുടെ പരിശീലകന്‍. 1996, 2004 ഒളിംപിക്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായിരുന്നു ഫുല്‍ട്ടന്‍. 2020ല്‍ ബെല്‍ജിയം ടീമിന്റെ പരിശീലകനായിരുന്നു ഫുല്‍ട്ടന്‍. സഹ പരിശീലകനായ ഹീത് ഹാല്‍കെറ്റും ദക്ഷിണാഫ്രിക്കയ്ക്കാരനാണ്. ഇന്ത്യ നിലവില്‍ റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. ഫുല്‍ട്ടന് കീഴില്‍ കളിച്ച ഇന്ത്യക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

ഏപ്രിലില്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ച് തോല്‍വികള്‍ ഇന്ത്യ നേരിട്ടിരുന്നു. എഫ് ഐ എച്ച് പ്രോ ലീഗിലും കാര്യമായ പ്രകടനം നടത്താന്‍ ഇന്ത്യക്കായിരുന്നില്ല. ഗോള്‍ കീപ്പറായി പിആര്‍ ശ്രീജേഷാണുള്ളത്. മുന്‍ നായകനും സീനിയര്‍ താരവുമായ ശ്രീജേഷ് മാത്രമാണ് ഗോള്‍കീപ്പറായി ഉള്ളതെന്നത് ഇന്ത്യയുടെ ദൗര്‍ബല്യമായിത്തന്നെ പറയാം. ഇന്ത്യയുടെ മുന്നേറ്റ നിര ശക്തമാണ്. അഭിഷേക്, സുക്ജീത് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, മന്ദീപ് സിങ്, ഗുര്‍ജന്ത് സിങ് എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.

ഇത്തവണത്തെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ വലിയ പ്രതീക്ഷവെക്കാനാവില്ല. എന്നാല്‍ അനുഭസമ്പത്തും യുവത്വവും നിറഞ്ഞ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷിക്കാതെ ശക്തമായ മുന്നേറ്റം നടത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചേക്കും. ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്ന ഹോക്കിയില്‍ ഒരു മെഡല്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. അത് നേടിയെടുക്കാന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യന്‍ ഹോക്കി ടീം: പിആര്‍ ശ്രീജേഷ് (ഗോള്‍കീപ്പര്‍), ജര്‍മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്, സഞ്ജയ്, രാജ്കുമാര്‍ പാല്‍, ഷംഷെര്‍ സിങ്, മന്‍പ്രീത് സിങ്, ഹര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്, അഭിഷേക്, സുക്ജീത് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, മന്ദീപ് സിങ്, ഗുര്‍ജന്ത് സിങ്, നിളാകാന്ത ശര്‍മ, ജുഗരാജ് സിങ്, കിഷന്‍ ബഹദൂര്‍ പതക്‌

Story first published: Thursday, July 4, 2024, 15:53 [IST]
Other articles published on Jul 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+