For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഇന്ത്യക്കൊപ്പം ശ്രീ ഇനിയുമുണ്ടാവും? പക്ഷെ പുതിയ റോളില്‍! വമ്പന്‍ പ്രഖ്യാപനം വരുന്നു

രണ്ടു ഒളിംപിക് മെഡല്‍ നേട്ടവുമായി അത്യുജ്വലമായ ഹോക്കി കരിയറിനു വിരാമമിട്ടെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ അത്ര എളുപ്പത്തില്‍ വിട്ടുകളയാന്‍ ഹോക്കി ഫെഡറേഷന്‍ തയ്യാറല്ല. 20 വര്‍ഷത്തോളം ഇന്ത്യന്‍ ഗോള്‍മുഖത്ത് വന്‍മതിലായി ഉറച്ചുനിന്ന ശ്രീയെ ഇനി മറ്റൊരു സുപ്രധാന റോള്‍ ഏല്‍പ്പിക്കാനാണ് നീക്കം. ക്യാപ്റ്റനും ഗോള്‍കീപ്പറുമായി ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കിയെ സേവിച്ച അദ്ദേഹത്തെ പരിശീലക ദൗത്യവും ഏല്‍പ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഇതേക്കുറിച്ച് ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി ഭോല നാഥ് തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെയാണ് ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഒളിംപിക്‌സിലെ വെങ്കല മെഡല്‍ മാച്ചില്‍ സ്‌പെയിനിനെ 2-1നു തോല്‍പ്പിച്ച് ഇന്ത്യ മെഡലണിഞ്ഞ ശേഷം മല്‍സരരംഗത്തു നിന്നും ശ്രീജേഷ് പടിയിറങ്ങിയിരുന്നു. ഈ ഒളിംപിക്‌സ് തന്റെ അവസാനത്തേത് ആയിരിക്കുമെന്നു അദ്ദേഹം നേരത്തേ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്.

PR SREEJESH

ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചാണ് ഹോക്കിയോടു ശ്രീജേഷ് വിട പറഞ്ഞത്. ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മെഡല്‍ നേട്ടം കൂടിയായിരുന്നു ഇത്. 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ അപൂര്‍വ്വനേട്ടം ഇന്ത്യ കുറിച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യക്കും ശ്രീജേഷിനു ഒരുപോലെ സന്തോഷിക്കാന്‍ വക നല്‍കുന്ന ഗെയിംസ് കൂടിയാണ് പാരീസിലേത്.

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ കോച്ചായി ശ്രീജേഷിനെ നിയമിത്ക്കുന്നതിനെക്കുറിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), സര്‍ക്കാര്‍ എന്നിവരുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് ഭോലാ നാഥ് പറയുന്നത്.

ഇന്ത്യക്കൊപ്പം അവസാനത്തെ മല്‍സരമാണ് ഗോള്‍കീപ്പല്‍ പിആര്‍ ശ്രീജേഷ് കളിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ കോച്ച് ശ്രീജേഷായിരിക്കുമെന്നു പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സായിയും ഇന്ത്യന്‍ സര്‍ക്കാരുമായും ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയുമെന്നും ഭോല നാഥ് വ്യക്തമാക്കി.

PR SREEJESH

ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനായി ശ്രീജേഷിനെ കൊണ്ടുവരാന്‍ സാധിച്ചാല്‍ അതു വലിയ മുതല്‍ക്കൂട്ടായിരിക്കും. കാരണം ഒരുപാട് വര്‍ഷത്തെ മല്‍സരപരിചയവും നിരവധി തവണ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയതുമെല്ലാം കോച്ചെന്ന നിലയില്‍ അദ്ദേഹത്തെ വളരെയധികം സഹായിക്കും. മാത്രമല്ല ഇന്ത്യന്‍ ഹോക്കിയെക്കുറിച്ച് വളരെ അടുത്തറിയുന്ന വ്യക്തി കൂടിയാണ് ശ്രീജേഷ്. ഇതും കോച്ചെന്ന നിലയില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടായി മാറുന്ന ഘടകമാണ്.

ഇന്ത്യയുടെ ഭാവി തലമുറയെ പരിശിലീപ്പിക്കാന്‍ ഓഫര്‍ ലഭിക്കുകയാണെങ്കില്‍ ശ്രീജേഷ് അതു തള്ളിക്കളയാനുള്ള സാധ്യത കുറവാണ്. സര്‍ക്കാരിന്റെയും സായിയുടെയും ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടായാല്‍ കോച്ചിന്റെ കുപ്പായത്തില്‍ വൈകാതെ തന്നെ നമുക്കു അദ്ദേഹത്തെ കാണാനും സാധിച്ചേക്കും.

Story first published: Friday, August 9, 2024, 13:59 [IST]
Other articles published on Aug 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+