For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ജയിച്ചു, പക്ഷെ ഈ കളി പോരാ! പിഴവുകള്‍ സമ്മതിച്ച് പിആര്‍ ശ്രീജേഷ്

പാരീസ്: ഒളിംപിക്‌സ് ഹോക്കി പുരുഷ വിഭാഗത്തില്‍ ഇന്ത്യ ജയത്തോടെ തന്നെ തുടങ്ങിയെങ്കിലും മല്‍സരത്തില്‍ ചില പിഴവുകള്‍ ടീം വരുത്തിയെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷ്. ശനിയാഴ്ച നടന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം ത്രില്ലിങ് മാച്ചില്‍ ന്യൂസിലാന്‍ഡിനെ 3-2നാണ് കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ കീഴടക്കിയത്.

മല്‍സരം 2-2നു അവസാനിക്കുമെന്നിരിക്കെയാണ് കളി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ പെനല്‍റ്റി സ്‌ട്രോക്കിലൂടെ ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കിയത്.ഈ മല്‍സരശേഷം സംസാരിക്കവെയാണ് ഇന്ത്യക്കു ചില തെറ്റുകള്‍ സംഭവിച്ചതായും മുന്നോട്ടുള്ള മല്‍സരങ്ങള്‍ക്കു മുമ്പ് ടീമിന്റെ കണ്ണുതുറപ്പിക്കുന്നതാണ് ഇതെന്നും ശ്രീജേഷ് പ്രതികരിച്ചത്.

PR SREEJESH

മുന്‍ ക്യാപ്റ്റനും വെറ്ററന്‍ താരവും കൂടിയായ അദ്ദേഹത്തിന്റെ അവസാനത്തെ ഒളിംപിക്‌സ് കൂടിയാണിത്. ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്നു ദിവസങ്ങള്‍ക്കു മുമ്പ് ശ്രീജേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തിലേതു ഇന്ത്യയെ സംബന്ധിച്ച് നല്ല ജയം തന്നെയാണ്. പക്ഷെ ഞങ്ങള്‍ ഈ കളിയില്‍ പിഴവുകള്‍ വരുത്തി.

ഞങ്ങളെ സംബന്ധിച്ച് ഇതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഞങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കാനും അതു തിരുത്താനും ഈ മല്‍സരങ്ങള്‍ സഹായിക്കുകയും ചെയ്യും. ഈ വിജയം പോസിറ്റീവായ കാര്യം തന്നെയാണ്. പോസിറ്റീവായ മാനസികാവസ്ഥയോടു കൂടി തന്നെ ഞങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്യുമെന്നും ശ്രീജേഷ് വ്യക്തമാക്കി.

INDIAN HOCKEY TEAM

ജയത്തിലൂടെ ലഭിക്കുന്ന മൂന്നു പോയിന്റ് ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഈ മല്‍സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഗോള്‍ വഴങ്ങിയപ്പോള്‍ ഞങ്ങള്‍ ശരിയായ രീതിയലല്ല മല്‍സരം തുടങ്ങിയതെന്നു തിരിച്ചറിഞ്ഞു. ന്യൂസിലാന്‍ഡ് ടീമില്‍ പെനല്‍റ്റി കോര്‍ണറുകള്‍ നന്നായി എടുക്കാന്‍ കഴിവുള്ള മികച്ച താരങ്ങളുണ്ട്. ഗോള്‍ വഴങ്ങിയതിലൂടെ ഒരു പിഴവാണ് ഞങ്ങള്‍ വരുത്തിയത്. പക്ഷെ ഞങള്‍ തിരിച്ചുവരികയും ഗോള്‍ മടക്കി സമനില നേടുകയും പിന്നീട് ഗെയിം നന്നായി നിയന്ത്രിക്കുകയും ചെയ്തതായും ശ്രിജേഷ് പറഞ്ഞു.

ഇന്ത്യയുടെ അടുത്ത പോരാട്ടം നാളെ (തിങ്കള്‍) കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരേയാണ്. 2016ലെ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ കൂടിയാണ് അര്‍ജന്റീന. നേരത്തേ ആദ്യ കളിയില്‍ തോല്‍വിയോടൊണ് അവര്‍ തുടങ്ങിയത്. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ ജയത്തിനായി അര്‍ജന്‍റീന രണ്ടും കല്‍പ്പിച്ചായിരിക്കും ഇറങ്ങുക.

2004ലെ സ്വര്‍ണ മെഡല്‍ വിജയികളായ ഓസ്‌ട്രേലിയക്കു മുന്നില്‍ അര്‍ജന്റീന മുട്ടുമടക്കുകയായിരുന്നു. ഗ്രൂപ്പ് ബിയിലെ കരുത്തരുടെ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ ഓസീസ് വീഴ്ത്തിയത്. 30ാം മിനിറ്റില്‍ ബ്ലെയ്ക്ക് ഗോവേഴ്‌സിന്റെ ഗോളാണ് ഓസീസിനു വിജയം സമ്മാനിച്ചത്.

Story first published: Sunday, July 28, 2024, 15:28 [IST]
Other articles published on Jul 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+