For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: 14 വര്‍ഷം കോട്ട കാത്തു, പാരീസിലേത് അവസാനത്തേത്! ഹോക്കിയോടു വിട പറയാന്‍ ശ്രീജേഷ്

ഹോക്കിയില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷ് 14 വര്‍ഷം നീണ്ടുനിന്ന അതുജ്വല കരിയറിനു തിരശീലയിടുന്നു. പാരീസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം. രാജ്യത്തിനായി 328 മല്‍സരങ്ങളില്‍ ഗോള്‍മുഖം കാത്തുകഴിഞ്ഞ ശ്രീജേഷ് പല മാച്ച് വിന്നിങ് പ്രകടനങ്ങളും രാജ്യത്തിനായി കാഴ്ചവച്ചിട്ടുണ്ട്. ഒളിംപിക്‌സിലടക്കം രാജ്യത്തെ നയിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചിട്ടുള്ള അത്‌ലറ്റും കൂടിയാണ് അദ്ദേഹം.

2020ല്‍ ടോക്കിയോയില്‍ നടന്ന അവസാനത്തെ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു ശ്രീജേഷ്. ഇത്തവണ പാരീസിലും മെഡല്‍ നേട്ടത്തോടെ അത്യുജ്ജ്വലമായി തന്നെ കരിയര്‍ അവസാനിപ്പിക്കുകയാവും ഇനി അദ്ദേഹത്തിന്റെ സ്വപ്നം. ഒളിംപിക് മെഡല്‍ കൂടാതെ രണ്ടു തവണ ഏഷ്യാ കപ്പും നാലു ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടങ്ങളും ശ്രീജേഷ് സ്വന്തമാക്കിയിട്ടുണ്ട്.

PR SREEJESH

ലോകത്തിലെ ഏറ്റവും മികച്ച ഹോക്കി ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കിക്കു ഇതിനകം നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2017ല്‍ പദ്മശ്രീയും 2021ല്‍ ഖേല്‍രത്‌നയും നല്‍കി ശ്രീജേഷിനെ രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.

കരിയറിലെ നാലാമത്തെ ഒളിംപിക്‌സിലാണ് 36കാരനായ ശ്രീജേഷ് മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിനോടൊപ്പം ശ്രീജേഷ് ഇതിനകം പാരീസിലെത്തിക്കഴിഞ്ഞു. ശ്രീജേഷിനു വേണ്ടി ജയിക്കുകയെന്ന ടാഗ്‌ലൈനുമായിട്ടാവും ഇത്തവണ മല്‍സരിക്കാനിറങ്ങുകയെന്നു ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു കഴിഞ്ഞു.

2011ലെ പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കളിച്ചുകൊണ്ടാണ് ശ്രീജേഷ് തന്റെ വരവറിയിച്ചത്. വൈകാതെ തന്നെ മിന്നുന്ന പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറുകയും ചെയ്തു.

ഗംഭീരമായ ഹോക്കി കരിയറില്‍ ലോകകപ്പ് മെഡല്‍ മാത്രമാണ് ശ്രീജേഷിനു നേടാന്‍ സാധിക്കാതെ പോയത്. എഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണം, ഒരു വെള്ളി, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം, ഒരു വെള്ളി, എഫ്‌ഐഎച്ച് ലോക സീരീസില്‍ രണ്ടു വെള്ളി, വെങ്കലം എന്നിവയും സ്വന്തമാക്കാന്‍ മലയാളി താരത്തിനു കഴിഞ്ഞിട്ടുണ്ട്.

Story first published: Monday, July 22, 2024, 18:46 [IST]
Other articles published on Jul 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+