Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഹോക്കിയിലെ 'ദ്രാവിഡ്'! കളിക്കു മുമ്പ് മനസ്സില്‍ പറഞ്ഞതെന്ത്? വെളിപ്പെടുത്തി ശ്രീ

പാരീസ്: പുരുഷ ഹോക്കിയില്‍ അവിസ്മരണീയ വിജയവുമായി ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു കുതിച്ചപ്പോള്‍ ആരാധകര്‍ മുഴുവന്‍ വാഴ്ത്തുന്നത് ഗോള്‍കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷിനെയാണ്. ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ കരുത്തരായ ബ്രിട്ടനെ 4-2നാണ് ഹര്‍മന്‍പ്രീത് സിങ് നയിച്ച ഇന്ത്യ തുരത്തിയത്. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കള്‍ കൂടിയായ ഇന്ത്യ വീണ്ടുമൊരു മെഡലിനു കൈയെത്തുംദൂരത്തും എത്തിയിരിക്കുകയാണ്. സ്വര്‍ണമെന്ന സ്വപ്‌നത്തിനും ഇന്ത്യക്കുമിടയില്‍ ഇനി രണ്ടു ജയങ്ങളുടെ ദൂരം മാത്രമേയുള്ളൂ.

ബ്രിട്ടനെതിരേ കളിയുടെ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ അമിത് രോഹിദാസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിനെ തുടര്‍ന്നു 10 പേരെ വച്ച് ഇന്ത്യ നടത്തിയ പോരാട്ടം എടുത്തു പറയേണ്ടതാണ്. ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ശ്രീജേഷ് തന്നെയാണ്. അത്ര മാത്രം ഗംഭീരമായിരുന്നു കരിയറിലെ അവസാന ഒളിംപിക്‌സ് കളിക്കാനെത്തിയ മലയാളി താരത്തിന്റെ പ്രകടനം.

PR SREEJESH

നിശ്ചിത സമയത്തും അധിക സമയത്തുമെല്ലാം ശ്രീജേഷ് ഇന്ത്യന്‍ ഗോള്‍മുഖത്ത് നിറഞ്ഞുനിന്നപ്പോള്‍ ഗോള്‍ നേടാനാവാതെ ബ്രിട്ടീഷ് താരങ്ങള്‍ വലഞ്ഞു. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മലയാളി താരത്തെ മറികടക്കാന്‍ അവര്‍ക്കായില്ല. ആകെ 16 സേവുകളാണ് നിശ്ചിത സമയത്തും ഷൂട്ടൗട്ടിലുമായി ശ്രീജേഷ് നടത്തിയത്. 11 ഷോട്ടുകള്‍ തടുത്തിട്ട അദ്ദേഹം നാലു പെനല്‍റ്റി കോര്‍ണറുകളും വിഫലമാക്കി. ഷൂട്ടൗട്ടില്‍ ഒരു ഷോട്ടും ശ്രീജേഷിനു മുന്നില്‍ വിഫലമായി.

ഈ മല്‍സരത്തിനായി ഈ ഇറങ്ങും മുന്‍പ് മനസ്സില്‍ താന്‍ സ്വയം പറഞ്ഞത് എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീജേഷ്. മല്‍സരശേഷം ജിയോ സിനിമയോടു സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഹീറോ. ഇതു എന്റെ അവസാനത്തെ മല്‍സരമായേക്കാം. അല്ലെങ്കില്‍ എനിക്കു രണ്ടു മല്‍സരങ്ങള്‍ കൂടി കളിക്കാന്‍ അവസരം ലഭിക്കും. അതെ, എനിക്കു രണ്ടു മല്‍സരങ്ങള്‍ കൂടി ലഭിക്കുമെന്നു കരുതുന്നുവെന്നും ശ്രീ വ്യക്തമാക്കി.

PR SREEJESH

ടീമംഗമായ അമിത് രോഹിദാസിനു ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെക്കുറിച്ചും ശ്രീ പ്രതികരിച്ചു. അമിത്തിനു ചുവപ്പ് കാര്‍ഡ് കിട്ടിയപ്പോള്‍ അവനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം ഡിഫന്‍ഡറെന്ന നിലയില്‍ അവന്‍ എനിക്കു മുതല്‍ക്കൂട്ടായിരുന്നു. ഞങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും എല്ലാം പുറത്തുവന്ന മല്‍സരമായിരുന്നു ഇത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ഞങ്ങള്‍ കൂടുതല്‍ മല്‍സരങ്ങളും കളിച്ചതെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ഈ ഒളിംപിക്‌സ് തന്റെ ഹോക്കി കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നും ഇതിനു ശേഷം വിരിക്കുമെന്നും ശ്രീജേഷ് ഗെയിംസിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ചിരുന്നു. മെഡല്‍നേട്ടത്തോടെ രാജകീയമായി തന്നെ പടിയിറങ്ങാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്.

Story first published: Sunday, August 4, 2024, 16:49 [IST]
Other articles published on Aug 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+