Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇനി 3 കളി, ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ കളിക്കുമോ? സാധ്യതകളറിയാം

പാരീസ്: ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനു മോശമല്ലാത്ത തുടക്കമാണ് പാരീസില്‍ ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരേ 3-2ന്റെ ത്രില്ലിങ് ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ സമനിലയും നേടിയിരിക്കുകയാണ്. 2016ലെ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീനയുമായിട്ടാണ് ഇന്ത്യ 1-1ന്റെ സമനില പങ്കിട്ടത്.

ഗ്രൂപ്പ് ബിയില്‍ നടന്ന ഈ മല്‍സരത്തിലെ സമനില ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇനി എങ്ങനെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം. നിലവില്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യയുള്ളത്. ആറു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യയുടെ സമ്പാദ്യം നാലു പോയിന്റാണ്. കൡച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ബെല്‍ജിയവും ഓസ്‌ട്രേലിയയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

INDIAN HOCKEY

പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കാണ് ്ക്വാര്‍ട്ടറിലേക്കു യോഗ്യത ലഭിക്കു. നിലവില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തുണ്ടെങ്കിലും ഇപ്പോഴും ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായിട്ടില്ല. മൂന്നു മല്‍സങ്ങള്‍ കൂടി ഗ്രൂപ്പില്‍ ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുട മൂന്നാമങ്കം. കളിച്ച രണ്ടു മല്‍സങ്ങളിലും തോറ്റ അയര്‍ലാന്‍ഡ് പോയിന്റൊന്നുമില്ലാതെ ഇപ്പോള്‍ അവസാന സ്ഥാനത്താണ്.

ഐറിഷ് ടീമുമായുള്ള മല്‍സരത്തിനു ശേഷം ആഗസ്റ്റ് ഒന്നിനു ബെല്‍ജിയത്തെയും രണ്ടിനു ഓസ്‌ട്രേലിയെയും ഇന്ത്യ നേരിടും. ഈ മല്‍സരങ്ങളില്‍ ജയത്തിനു വേണ്ടി തന്നെ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മൂന്നു ടീമുകളില്‍ ദുര്‍ബലരെന്നു പറയാവുന്ന അയര്‍ലാന്‍ഡിനെതിരേ ഇന്ത്യക്കു എന്തു വില കൊടുത്തും ജയിച്ചേ തീരൂ. എങ്കില്‍ മാത്രമേ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഇന്ത്യക്കു ക്വാര്‍ട്ടറിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.

INDIAN HOCKEY

അയര്‍ലാന്‍ഡിനോടു തോല്‍ക്കുകയോ, സമനില പാലിക്കുകയോ ചെയ്താല്‍ അതു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലാക്കും. അങ്ങനെ സംഭവിച്ചാല്‍ ബെല്‍ജിയം, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പോരാട്ടങ്ങള്‍ ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്യും. അയര്‍ലാന്‍ഡിനെതിരേ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കുകയും മറ്റൊന്ന് സമനിലയിലും അവസാനിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.

ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങളുടെ ഫലങ്ങളും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ നിര്‍ണായകമായി മാറും. അര്‍ജന്റീന, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ് എന്നിവര്‍ അവരുടെ മല്‍സരങ്ങളില്‍ പോയിന്റ് നഷ്ടപ്പെടുത്തിയാല്‍ അതു ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും.

Story first published: Monday, July 29, 2024, 20:40 [IST]
Other articles published on Jul 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+