Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഞങ്ങള്‍ കഠിനമായി ശ്രമിച്ചു, ശക്തമായി തിരിച്ചുവരും- റാണി രാംപാലിന്റെ ഉറപ്പ്

ടോക്കിയോ ഒളിംപിക്‌സില്‍ കൈയെത്തുംദൂരത്ത് മെഡല്‍ കൈവിട്ടു പോയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍. വെങ്കല മെഡലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടനോടു ഇന്ത്യ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു പൊരുതിവീഴുകയായിരുന്നു. 0-2നു പിന്നിട്ടുനിന്ന ശേഷം ഇന്ത്യ ഒരു ഘട്ടത്തില്‍ കളിയില്‍ 3-2ന് ലീഡ് ചെയ്തിരുന്നു. എന്നാല്‍ രണ്ടു ഗോളുകള്‍ കൂടി നേടിയ ബ്രിട്ടന്‍ മെഡല്‍ ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

1

മെഡല്‍ നേടാനായില്ലെങ്കിലും ഇത്തവണത്തെ ഗെയിംസിലെ പ്രകടനം തീര്‍ച്ചയായും ഇന്ത്യന്‍ വനിതാ ടീമിനു അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. കാരണം ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ടീം സെമി ഫൈനലില്‍ കളിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു റാണി രാംപാല്‍ മെഡല്‍ നഷ്ടത്തെക്കുറിച്ച് മനസ്സ്തുറന്നത്. ഞങ്ങള്‍ വളരെയധികം ശ്രമിച്ചു, പക്ഷെ മെഡല്‍ വിജയം നേടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഇത്രയും അരികില്‍ വരെയെത്തിയ ശേഷം മെഡല്‍ കൈവിട്ടതില്‍ ഞങ്ങള്‍ക്കു സങ്കടവും നിരാശയുമുണ്ട്. എങ്കിലും ഞങ്ങള്‍ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും, രാജ്യത്തിന്റെ ഹൃദയം കീഴടക്കുകയും ചെയ്യും. ഞങ്ങളുടെ ഇതുവരെയുള്ള യാത്രയില്‍ നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കുമെല്ലാം നന്ദിയുണ്ട് എന്നായിരുന്നു റാണി ട്വിറ്ററില്‍ കുറിച്ചത്.

ഇത്തവണ ഇന്ത്യന്‍ ടീം നോക്കൗട്ട് റൗണ്ടില്‍ പോലുമെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചായിരുന്നു ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യത്തെ മൂന്നു മല്‍സരങ്ങളും തോറ്റ ഇന്ത്യ ഒരു ഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലുമായിരുന്നു. പക്ഷെ അവസാന രണ്ടു മല്‍സരങ്ങളും ജയിച്ച് ഇന്ത്യ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. അവസാന ലീഗ് മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയിരുന്ന അയര്‍ലാന്‍ഡ് ബ്രിട്ടനോടു തോറ്റതും റാണിക്കും സംഘത്തിനും മുന്നോട്ടു വഴിയൊരുക്കി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അവരെ 1-0ന് ഞെട്ടിച്ച് ഇന്ത്യ സെമി ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയെ കാത്തിരുന്നത്. 1-നു ലീഡ് ചെയ്ത ശേഷം ഇന്ത്യ 1-2നു ഈ മല്‍സരത്തില്‍ പൊരുതി വീഴുകയായിരുന്നു. ഇതോടയാണ് ഇന്ത്യക്കു വെങ്കല മെഡലിനായുള്ള മല്‍സരം കളിക്കേണ്ടി വന്നത്.

അതേസമയം, ഒളിംപിക്‌സിനു പിന്നാലെ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങിയിരിക്കുകയാണ് കോച്ച് സ്യോര്‍ദ് മരീന്‍. ഇന്ത്യന്‍ ടീമിനൊപ്പം ഇതു തന്റെ അവസാനത്തെ മല്‍സരമായിരുന്നുവെന്നു വെങ്കല മെഡല്‍ പോരാട്ടത്തിനു ശേഷമാണ് 47 കാരനായ സ്യോര്‍ദ് പ്രഖ്യാപിച്ചത്.

എനിക്കു പ്രത്യേകിച്ച് പ്ലാനൊന്നുമില്ല. കാരണം ഇന്ത്യന്‍ വനിതാ ടീമിനോടൊപ്പം എന്റെ അവസാനത്തെ മല്‍സരമായിരുന്നു ഇത്. ഇനി ഞാനതു ജന്നേക്കയ്ക്കു (സ്‌കോപ്മാന്‍) ഞാന്‍ വിടുകയാണ് എന്നായിരുന്നു മരീന്‍ പറഞ്ഞത്. ടീമിന്റെ അനലിറ്റിക്കല്‍ കോച്ചാണ് സ്‌കോപ്പമാന്‍.

അതേസമയം, ഹോക്കി ടീമിലുണ്ടായിരുന്ന ഒമ്പത് ഹരിയാന താരങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഹരിയാനയില്‍ നിന്നുള്ള ഒമ്പത് താരങ്ങള്‍ ഹോക്കി ടീമിലുണ്ട്. അവര്‍ക്കു 50 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും. ടോക്കിയോ ഒളിംപിക്‌സിലെ ഗംഭീര പ്രകടനത്തിന് ഇന്ത്യന്‍ ടീമിനു തന്റെ അഭിനന്ദനങ്ങളെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Story first published: Saturday, August 7, 2021, 23:30 [IST]
Other articles published on Aug 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+