For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ചില പിഴവുകള്‍ വരുത്തി, ഇനി വെങ്കലത്തിനായി തയ്യാറെടുക്കുമെന്ന് മന്‍ദീപ്

സെമിയില്‍ ബെല്‍ജിയത്തോടു 2-5നു ഇന്ത്യ തോല്‍ക്കുകയായിരുന്നു

1

ഒളിംപിക്‌സ് ഹോക്കിയില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം സ്വര്‍ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം സെമി ഫൈനലില്‍ പൊലിഞ്ഞതിന്റെ നിരാശയിലാണ് സ്‌ട്രൈക്കര്‍ മന്‍ദീപ് സിങ്. ഇന്നു നടന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തോട് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ഒരുഘട്ടത്തില്‍ 0-1നു പിന്നില്‍ നിന്ന ശേഷം ഇന്ത്യ 2-1ന്റെ ലീഡ് നേടിയിരുന്നു. പക്ഷെ ശക്തമായി തിരിച്ചടിച്ച ബെല്‍ജിയം നാലു ഗോളുകള്‍ നേടി സെമിയിലേക്കു കുതിക്കുകയായിരുന്നു.

മല്‍സരഫലത്തില്‍ ദുഖവും നിരാശയുമുണ്ടെന്നു മന്‍ദീപ് മല്‍സരശേഷം പ്രതികരിച്ചു. ഇതു ദുഖകരമായ ദിവസമാണ്, കാരണം നമ്മള്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടിരിക്കുകയാണ്. എങ്കിലും നമുക്ക് ഇനിയുമൊരു മല്‍സരം കൂടി ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ ഇനി ഞങ്ങള്‍ വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തിനു വേണ്ടി തയ്യാറെടുക്കും. ബെല്‍ജിയത്തിനെതിരേ നമ്മള്‍ വലിയ ചില പിഴവുകള്‍ സര്‍ക്കിളിലും പെനല്‍റ്റി കോര്‍ണറുകളിലും വരുത്തി. അടുത്ത മല്‍സരത്തില്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ വേണ്ടി ശ്രമിക്കും. പരസ്പരം പ്രചോദിപ്പിച്ച് വെങ്കല മെഡല്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്നും മന്‍ദീപ് കൂട്ടിച്ചേര്‍ത്തു.

ഡ്രാഗ് ഫ്‌ളിക്ക് സ്‌പെഷ്യലിസ്റ്റ് അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്കിന്റെ ഹാട്രിക്കാണ് ഇന്ത്യക്കെതിരേ ബെല്‍ജിയത്തിനു ആധികാരിക വിജയം സമ്മാനിച്ചത്.
ഓസ്‌ട്രേലിയ- ജര്‍മനി രണ്ടാം സെമിയില്‍ പരാജയപ്പെടുന്ന ടീമുമായിട്ടാണ് ഇന്ത്യ ഇനി വെങ്കല മെഡലിനായി ഏറ്റുമുട്ടുക.

ആദ്യ ടെസ്റ്റ് പടിവാതിലില്‍, മറ്റൊരു താരവും പരുക്ക് പറ്റി പുറത്ത്; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി!

അവനേക്കാള്‍ മികച്ചൊരു ഓപ്ഷനില്ല; ഇന്ത്യയ്ക്കായി ഈ താരം ഓപ്പണ്‍ ചെയ്യണമെന്ന് ലക്ഷ്മണ്‍

ഇന്ത്യ- ബെല്‍ജിയം മല്‍സരം പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ആവേശകരമായിരുന്നു. പെനല്‍റ്റി കോര്‍ണറിലൂടെ ലൂയിസ് ലയ്‌പേര്‍ട്ടിലൂടെ ബെല്‍ജിയമാണ് മല്‍സരത്തില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഇന്ത്യ വിട്ടുകൊടുത്തില്ല. മറ്റൊരു പെനല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ ഒപ്പമെത്തിച്ചു. പിന്നാലെ മന്‍ദീപ് സിങിലൂടെ ഇന്ത്യ മല്‍സരത്തില്‍ 2-1ന് മുന്നില്‍ കടന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഹെന്‍ഡ്രിക്‌സിന്റെ ഗോളില്‍ ബെല്‍ജിയത്തെ 2-2ന് ഒപ്പമെത്തി.

നാലാം ക്വാര്‍ട്ടറായിരുന്നു മല്‍സരത്തിന്റെ വിധിയെഴുതിയത്. മുഴുവന്‍ കരുത്തുമെടുത്ത് ആഞ്ഞടിച്ച ബെല്‍ജിയം ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി. തുരുതുരെ ഇന്ത്യക്കു പെനല്‍റ്റി കോര്‍ണറുകള്‍ വഴങ്ങേണ്ടി വരികയും ചെയ്തു. ഹെന്‍ഡ്രിക്‌സിന്റെ ഇരട്ട ഗോള്‍ ബെല്‍ജിയത്തിനു കളിയില്‍ 4-2ന്റെ മികച്ച ലീഡ് സമ്മാനിച്ചു. മല്‍സരം തീരാന്‍ അപ്പോള്‍ ഏഴു മിനിറ്റുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ തോല്‍വി പൂര്‍ത്തിയാക്കിക്കൊണ്ട് മല്‍സരം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ആര്‍തര്‍ വാന്‍ ഡൊറെന്‍ ബെല്‍ജിയത്തിന്റെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു.

ഫേവറിറ്റുകളായി തന്നെയാണ് ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ ബെല്‍ജിയം ഇറങ്ങിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു സമനിലയുമടക്കം തങ്ങളുടെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായിരുന്നു അവര്‍. ഇന്ത്യയാവട്ടെ പൂള്‍ ബിയില്‍ ഓസ്‌ട്രേലിയക്കു പിറകില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു.

ഞായറാഴ്ച നടന്ന സെമി ഫൈനലില്‍ കരുത്തരായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം. 41 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ഒൡപിക് ഹോക്കിയുടെ സെമി ഫൈനലിലേക്കു മുന്നേറിയത്. ഒരു കാലത്ത് ഒളിംപിക് ഹോക്കിയിലെ രാജാക്കന്‍മാരായിരുന്നു ഇന്ത്യ. 11 മെഡലുകള്‍ ഹോക്കിയില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഏഴു സ്വര്‍ണ മെഡലുള്‍പ്പെടെയാണിത്. 1980ലെ മോസ്‌കോ ഗെയിംസിലായിരുന്നു ഇന്ത്യയുടെ അവസാനത്തെ സ്വര്‍ണ മെഡല്‍ നേട്ടം. 1928 മുതല്‍ 64 വരെ തുടര്‍ച്ചയായി ഹോക്കി സ്വര്‍ണം ഇന്ത്യക്കായിരുന്നു. ഇതിനിടെ 1960ല്‍ മാത്രമേ വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിട്ടുള്ളൂ.

Story first published: Friday, August 27, 2021, 12:08 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+