Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യന്‍ വനിതകളുടെ കഴിവ് തെളിയിച്ചു- ടീമിനെ പുകഴ്ത്തി ധന്‍രാജ് പിള്ള

1

ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രനേട്ടം കൊയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രശംസിച്ച് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ധന്‍രാജ് പിള്ള. കരുത്തരായ ഓസ്‌ട്രേലിയയെ 1-0നു അട്ടിമറിച്ച് ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു മുന്നേറിയതിനു പിന്നാലെയായിരുന്നു ട്വിറ്ററിലൂടെ ധന്‍രാജ് അഭിനന്ദിച്ചത്. ഒളിംപിക്‌സിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സെമി ഫൈനല്‍ ബെര്‍ത്ത് കൂടിയായിരുന്നു ഇത്.

ഓസ്ട്രലിയക്കെതിരേ ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വലിയൊരു വിശ്വാസവും ഒപ്പമൊരു മെഡലും നേടുന്നതിന് ഒരുപടി മാത്രം പിറകിലാണ് ടീമെന്നും ധന്‍രാജ് ട്വീറ്റ് ചെയ്തു. മുഴുവന്‍ ടീമിനും കോച്ചിങ് സ്റ്റാഫിനും അഭിനന്ദനങ്ങള്‍. ഈ വിജയം ഓരോ ഇന്ത്യക്കാരനും ആഘോഷിക്കുകാണ്,. ഇന്ത്യക്കു നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. സെമി ഫൈനലില്‍ ആശംസകള്‍ നേരുകയാണ്, നിങ്ങള്‍ സ്വയം വിശ്വസിക്കൂയെന്നും ധന്‍രാജ് ട്വിറ്ററില്‍ കുറിച്ചു.

മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ഗുര്‍ജീത് കൗറിന്റെ ഗോളും ഗോള്‍കീപ്പറും വൈസ് ക്യാപ്റ്റനുമായ സവിത പുനിയയുടെ തകര്‍പ്പന്‍ സേവുകളുമാണ് ഓസീസിനെതിരേ ഇന്ത്യക്കു അവിശ്വസനീയ വിജയം സമ്മാനിച്ചത്. മല്‍സരത്തില്‍ ഓസീസിന്റെ എട്ടു പെനല്‍റ്റി കോര്‍ണറുകളും സവിത വിഫലമാക്കുകയായിരുന്നു.

ലോക രണ്ടാംനമ്പര്‍ ടീം കൂടിയായ ഓസ്‌ട്രേലിയക്കെതിരേ 22ാം മിനിറ്റിലായിരുന്നു കൗറിന്റെ വിജയഗോള്‍. കളിയില്‍ ഇന്ത്യക്കു ലഭിച്ച ഒരേയൊരു പെനല്‍റ്റി കോര്‍ണര്‍ താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കൗറിന്റെ കന്നി ഒളിംപിക്‌സ് ഗോള്‍ കൂടിയായിരുന്നു ഇത്. ബുധനാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അന്നു ആറു ടീമുകളായിരുന്നു ഹോക്കിയില്‍ മാറ്റുരച്ചത്. റിയോയിലെ കഴിഞ്ഞ ഒളംപിക്‌സില്‍ ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഒരു മല്‍സരം പോലും ജയിക്കാനാവാതെയായിരുന്നു ഇന്ത്യയുടെ മടക്കം.

ഇത്തവണയും ഗ്രൂപ്പുഘട്ടം ഇന്ത്യ കടക്കുമോയെന്ന കാര്യം സംശയമായിരുന്നു. കാരണം ടീമിന്റെ തുടക്കം ദയനീയമായിരുന്നു. പൂളിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു പരാജയം നേരിട്ടു. ഇതോടെ ടീം ക്വാര്‍ട്ടറിലെത്തുമോയെന്ന കാര്യം പോലും സംശയത്തിലാവുകയും ചെയ്തു. നെതര്‍ലാന്‍ഡ്‌സ് (1-5), ജര്‍മനി (0-2), ഗ്രേറ്റ് ബ്രിട്ടന്‍ (1-4) എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാല്‍ അവസാന രണ്ടു പൂള്‍ മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റു. അയര്‍ലാന്‍ഡിനെ 1-0നും സൗത്താഫ്രിക്കയെ 4-3നും ഇന്ത്യ വീഴ്ത്തുകയായിരുന്നു.

Story first published: Monday, August 2, 2021, 15:27 [IST]
Other articles published on Aug 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+