Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മോശം തീരുമാനങ്ങള്‍, ദയനീയ പ്രകടനങ്ങള്‍- കലിപ്പില്‍ ഇന്ത്യന്‍ വനിതാ ഹോക്കി കോച്ച്

1

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സത്തിലും പരാജയമേറ്റു വാങ്ങി ഇന്ത്യന്‍ ടീം പുറത്താവലിന്റെ വക്കില്‍ നില്‍ക്കെ കട്ടക്കലിപ്പിലാണ് കോച്ച് സ്യോര്‍ദ് മറീന്‍. രൂക്ഷമായ ഭാഷയിലാണ് ടീമിനെതിരേ അദ്ദേഹം അദ്ദേഹം രംഗത്തുവന്നത്. മല്‍സരത്തില്‍ ഒരുപിടി ഗോളവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇതാണ് കോച്ചിനെ കുപിതനാക്കിയിരിക്കുന്നത്. പൂള്‍ എയിലെ ഹാട്രിക് തോല്‍വിയോടെ ഇന്ത്യയുട നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും മോശം മല്‍സരമായിരുന്നു ഇതെന്നാണ് ബ്രിട്ടനെതിരായ കളിക്കു ശേഷം ഡച്ചുകാരനായ മറീന്‍ പ്രതികരിച്ചത്. ടീമിലെ ഓരോ താരവും 10ല്‍ ആറെങ്കിലും നേടുന്ന തരത്തില്‍ പെര്‍ഫോം ചെയ്യാനാനാണ് ഞങ്ങള്‍ എല്ലായ്്‌പ്പോഴും ശ്രമിക്കാറുള്ളത്. പക്ഷെ ഈ മല്‍സരത്തില്‍ ഓരോരുത്തരും ഇതിനു വേണ്ടി ശ്രമിച്ചതായി ഞാന്‍ കരുതുന്നില്ല. മോശം തീരുമാനങ്ങള്‍, മോശം ടീം സെലക്ഷന്‍ എല്ലാം തോല്‍വിക്കു കാരണമായി. താന്‍ വളരെയധികം നിരാശനാണെന്നും കോച്ച് വിശദമാക്കി.

2

വളരെ നേരത്തേയാണ് മല്‍സരത്തില്‍ ഞങ്ങള്‍ക്കു ഗോള്‍ വഴങ്ങേണ്ടി വന്നത്. പക്ഷെ ടീമില്‍ ഓരോ താരത്തിന്റെയും വ്യക്തിഗത പ്രകടനം നോക്കുകയാണെങ്കില്‍ ആരും അത്ര നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. തന്ത്രപരമായി എവിടെയാണ് പിഴവ് സംഭവിച്ചതെന്നു ഞാന്‍ വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഓരോ താരവും കഴിവിന്റെ പരമാവധി നല്‍കാന്‍ ഈ മല്‍സസരത്തില്‍ ശ്രമിച്ചില്ലെന്നും മറീന്‍ തുറന്നടിച്ചു.

ലോക ഒന്നാംനമ്പര്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനോടു 1-5ന്റെ കനത്ത പരാജയത്തോടെയാണ് വനിതാ ടീം ടോക്കിയോയില്‍ തുടങ്ങിയത്. തൊട്ടടുത്ത മല്‍സരത്തില്‍ മറ്റൊരു വമ്പന്‍മാരായ ജര്‍മനിയോടു 0-2നും ഇന്ത്യ തോറ്റു. ജര്‍മനിക്കെതിരേ മികച്ച പ്രകടനമായിരുന്നു ടീമിന്റേത്. പക്ഷെ നിര്‍ഭാഗ്യവും ഗോളവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതുമെല്ലാം ഇന്ത്യക്കു വിനയാവുകയായിരുന്നു. വെള്ളിയാഴ്ച അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

ബ്രിട്ടനെതിരേ ഇന്നു സമനിലയോടെ ഒരു പോയിന്റെങ്കിലും നേടാനാിരുന്നെങ്കില്‍ ഇന്ത്യക്കു ആശ്വസിക്കാമായിരുന്നു. അടുത്ത രണ്ടു മല്‍സരങ്ങളില്‍ അയര്‍ലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യക്കു ഇനി നേരിയ ക്വാര്‍ട്ടര്‍ സാധ്യതയെങ്കിലും നിലനില്‍ക്കുന്നുള്ളൂ.

Story first published: Wednesday, July 28, 2021, 12:32 [IST]
Other articles published on Jul 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+