വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: വനിതാ ഹോക്കിയില്‍ ഇന്ത്യക്കു ജീവന്‍മരണപോരാട്ടം, എതിരാളി റിയോയിലെ ചാംപ്യന്‍മാര്‍

ബ്രിട്ടനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ബുധനാഴ്ച ജീവന്‍മരണ പോരാട്ടം. മൂന്നാം റൗണ്ട് മല്‍സരത്തില്‍ കഴിഞ്ഞ ഗെയിംസിലെ സ്വര്‍ണമെഡല്‍ വിജയികളായ ബ്രിട്ടനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്കു ഇനിയൊരു തോല്‍വി കൂടി നേരിട്ടാല്‍ നോക്കൗട്ട് റൗണ്ടിലേക്കുള്ള വഴിയടയും. അതുകൊണ്ടു തന്നെ ബ്രിട്ടനെ തോല്‍പ്പിക്കുകയല്ലാതെ റാണി രാപാല്‍ നയിക്കുന്ന പെണ്‍പടയ്ക്കു മുന്നില്‍ മറ്റു വഴികളില്ല. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 6.30നാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള മല്‍സരം.

തൊട്ടുമുമ്പത്തെ കളിയില്‍ കരുത്തരായ ജര്‍മനിയോടു 0-2നു പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ബ്രിട്ടനുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനോടു ഇന്ത്യ 1-5ന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ജര്‍മനിക്കെതിരേ ഇന്ത്യ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. നിര്‍ഭാഗ്യവും ഇന്ത്യക്കു തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ ഒരു പെനല്‍റ്റി സ്‌ട്രോക്ക് ഈ കളിയില്‍ പോസ്റ്റില്‍ തട്ടി പുറത്തുപോയിരുന്നു.

ടെസ്റ്റ് കളിക്കാന്‍ സൂര്യയെക്കാള്‍ യോഗ്യന്‍ ദേവ്ദത്തോ? എന്തുകൊണ്ട് പരിഗണിച്ചില്ല, കാരണമിതാടെസ്റ്റ് കളിക്കാന്‍ സൂര്യയെക്കാള്‍ യോഗ്യന്‍ ദേവ്ദത്തോ? എന്തുകൊണ്ട് പരിഗണിച്ചില്ല, കാരണമിതാ

'ടി20 വളരെ പ്രയാസമുള്ളതാണ്, അവന് കാര്യങ്ങള്‍ എളുപ്പമല്ല', യുവ സ്പിന്നറെക്കുറിച്ച് മുരളീധരന്‍'ടി20 വളരെ പ്രയാസമുള്ളതാണ്, അവന് കാര്യങ്ങള്‍ എളുപ്പമല്ല', യുവ സ്പിന്നറെക്കുറിച്ച് മുരളീധരന്‍

ജര്‍മനിക്കെതിരായ കളിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ഒരുപാട് പോസിറ്റീവുകളുണ്ടെന്നു മല്‍സരശേഷം മുഖ്യകോച്ച് സ്യോര്‍ദ് മറീന്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനെതിരേ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ഇതു ടീമിനു പ്രചോദനമാവുമെന്നാണ് പ്രതീക്ഷയിലാണ് അദ്ദേഹം.

ആദ്യ മല്‍സരത്തെ അപേക്ഷിച്ച് ജര്‍മനിക്കെതിരേ നമ്മള്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്തു. ഓരോ മല്‍സരത്തിലും കളിയുടെ നിലവാരം മെച്ചപ്പെടേണ്ടതുണ്ട്. ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതില്‍ തന്നെയാണ്. ജര്‍മനിക്കെതിരേ നമ്മള്‍ക്കു ഒരു പെനല്‍റ്റി സ്‌ട്രോക്ക് നഷ്ടമായത് നിര്‍ഭാഗ്യകരമാണ്. എങ്കിലും നമുക്ക് കളിയില്‍ ഒരു പെനല്‍റ്റി സ്‌ട്രോക്ക് ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഗോള്‍ നേടാന്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ കളിയില്‍ ലഭിച്ചിരുന്നു. ഇതു പോസിറ്റീവ് സൂചനയാണ്. ഒരുപാട് എനര്‍ജിയോടെയാണ് ജര്‍മനിക്കെതിരേ നമ്മള്‍ കളിച്ചത്, അവരെ സമ്മര്‍ദ്ദത്തിലാക്കാനും നമുക്കു സാധിച്ചു. ബ്രിട്ടനെതിരായ അടുത്ത മല്‍സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാണ് ശ്രമമെന്നും കോച്ച് വിശദമാക്കിയിരുന്നു.

ക്യാപ്റ്റന്‍ റാണിയും ജര്‍മനിക്കെതിരേ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജര്‍നിയെപ്പോലെ ശക്തരായ എതിരാളിക്കെതിരേ നമുക്ക് ഒരുപരാട് അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു. നമ്മുടെ പ്രതിരോധനിര വളരെ നന്നായി ഈ കളിയില്‍ പെര്‍ഫോം ചെയ്തിരുന്നു. ടീം ശരിയായ ദിശയില്‍ തന്നെയാണെന്നും നമ്മുടെ സമയം വരിക തന്നെ ചെയ്യും. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ കരുത്ത് കാണിക്കേണ്ടതുണ്ട്. ഇതു ദൈര്‍ഘ്യമേറിയ ചാംപ്യന്‍ഷിപ്പാണ്, നമുക്ക് ഇനിയും മല്‍സരങ്ഹള്‍ ബാക്കിയുണ്ടെന്നും റാണി പറഞ്ഞിരുന്നു.

Story first published: Tuesday, July 27, 2021, 18:49 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X