Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ ലക്ഷ്യം എന്തായിരിക്കണം? മുന്‍ താരം ഉപദേശിക്കുന്നു

ഒരു കാലത്ത് ഒളിംപിക്‌സ് ഹോക്കിയിലെ രാജാക്കന്മാരായിരുന്ന ഇന്ത്യ ഈ മാസം ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഗെയിംസില്‍ മികച്ച പ്രകടനം നടത്താന്‍ തയ്യാറെടുക്കുകയാണ്. സ്വര്‍ണമെഡലെന്ന സ്വപ്‌നം യാര്‍ഥ്യമാക്കണമെങ്കില്‍ ഇന്ത്യന്‍ പുരുഷ ടീമിനു തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ ലക്ഷ്യം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ സെന്റര്‍ ഫോര്‍വേഡ് ബിപി ഗോവിന്ദ.

1

ഒളിപിക്‌സ് മെഡലിനെക്കുറിച്ചായിരിക്കരുത് മറിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടുന്നതിനെക്കുറിച്ചായിരിക്കണം ഇന്ത്യ യുടെ ആദ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപാട് പ്രതീക്ഷളാണ് ഈ ടീം നമുക്ക് നല്‍കുന്നത്. എന്നാല്‍ ഒളിംപിക്‌സില്‍ ഒരു സമയത്ത് ഒരു മല്‍സരത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് അവരോടു പറയാനുള്ളത്. ടീമിന്റെ ആദ്യ ലക്ഷ്യം ക്വാര്‍ട്ടര്‍ ബെര്‍ത്തായിരിക്കണം. ഈയൊരു കടമ്പ കടന്നാല്‍ പിന്നീട് സെമിയിലും ഫൈനലിലും ആര്‍ക്കു വേണമെങ്കിലും വിജയിക്കാമെന്നും ഗോവിന്ദ വിശദമാക്കി.

ഗ്രഹാമിനു കീഴില്‍ ഈ ടീം മികച്ച രീതിയിലാണ് മുന്നോട്ടു പോവുന്നത്. ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം പോലെയുള്ള ടീമുകളെ തോല്‍പ്പിക്കാനുള്ള ശേഷിയുണ്ടെന്നു അവര്‍ കാണിച്ചുതന്നു. ഒളിംപിക് ചാംപ്യന്മാരായ അര്‍ജന്റീനയെപ്പോലും ഈ ടീം പരാജയപ്പെടുത്താന്‍ ഈ ടീമിനു സാധിച്ചു. ടോക്കിയോയില്‍ അവര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നതില്‍ തനിക്കൊരു സംശയവുമില്ലെന്നും ഗോവിന്ദ വ്യക്തമാക്കി.

Story first published: Thursday, July 1, 2021, 19:23 [IST]
Other articles published on Jul 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+