Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: വനിതാ ഹോക്കിയില്‍ ഇന്ത്യക്കു മരണക്കളി, തോറ്റാല്‍ തീര്‍ന്നു- എതിരാളി അയര്‍ലാന്‍ഡ്

1

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ഇന്ത്യ. ഗ്രൂപ്പിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച അയര്‍ലാന്‍ഡുമായി ഏറ്റുമുട്ടും. ഇന്ത്യക്കു ഈ മല്‍സരത്തില്‍ ജയിച്ചേ തീരൂ. ഇന്ത്യന്‍ സമയം രാവിലെ 8.15നാണ് മല്‍സരം ആരംഭിക്കുന്നത്. തോല്‍ക്കുകയോ, സമനില വഴങ്ങുകയോ ചെയ്താല്‍ അതോടെ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ അസ്തമിക്കും. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ടതിനാല്‍ നേരിയ ക്വാര്‍ട്ടര്‍ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ഇന്ത്യക്കു ഇനിയുള്ള രണ്ടു കളികളിലും വിജയിക്കേണ്ടതുണ്ട്.

ലോക ഒന്നാംനമ്പര്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനോടു വന്‍ തോല്‍വിയേറ്റുവാങ്ങിക്കൊണ്ടായിരുന്നു റാണി രാംപാല്‍ നയിക്കുന്ന വനിതാ ടീമിന്റെ തുടക്കം. 1-5ന് ഈ മല്‍സരത്തില്‍ ഇന്ത്യ നിഷ്പ്രഭരാക്കപ്പെട്ടിരുന്നു. രണ്ടാമത്തെ കളിയില്‍ ജര്‍മനിയോടു 0-2നും കഴിഞ്ഞ മല്‍സരത്തില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍മാരായ ബ്രിട്ടനോടു 1-4നും ഇന്ത്യ കീഴടങ്ങി. ഇതില്‍ ജര്‍മനി, ബ്രിട്ടന്‍ എന്നിവര്‍ക്കെതിരേ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാതിരുന്നതിലും ചെറിയ ചില പിഴവുകളും ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു.

ഇന്ത്യയെപ്പോലെ തന്നെ തോല്‍വി ഭാരവുവമായിട്ടാണ് അയര്‍ലാന്‍ഡും അടുത്ത മല്‍സരത്തിനിറങ്ങുന്നത്. തൊട്ടുമുമ്പത്തെ കളിയില്‍ ജര്‍മനിയോടു അവര്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തോറ്റിരുന്നു. എങ്കിലും ഐറിഷ് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഇന്ത്യക്കെതിരേ വിജയം കൊയ്യാനായാല്‍ അവര്‍ ക്വാര്‍ട്ടറില്‍ സ്ഥാനം ബുക്ക് ചെയ്യാം.

ബ്രിട്ടനെതിരായ കളിയിലെ പരാജയത്തിനു ശേഷം കോച്ച് സ്യോര്‍ദ് മറീന്‍ ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. താരങ്ങള്‍ കഴിവിന്റെ പരമാവധി ഈ മല്‍സരത്തില്‍ നല്‍കാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഒരു ടീമെന്ന നിലയില്‍ ബ്രിട്ടനെതിരേ ഞങ്ങള്‍ പ്രകടനം മോശമായിരുന്നു. ടീമിന്റെ ഏറ്റവും മോശം കളിയായിരുന്നു ഇത്. ടീമിലെ ഒരു താരവും 10ല്‍ ആറു മാര്‍ക്കെങ്കിലും അര്‍ഹിക്കുന്ന പ്രകടനം നടത്തിയതായി തോന്നിയിട്ടില്ല. ഈ മല്‍സരത്തെക്കുറിച്ച് എത്രയും വേഗത്തില്‍ മറന്ന് ശേഷിക്കുന്ന കളികളില്‍ വിജയിക്കുന്നതിനെക്കുറിച്ച് ടീം ആലോചിക്കണം. അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ച് ആറു പോയിന്റ് നേടുന്നതിനെക്കുറിച്ച് മാത്രമായിരിക്കണം ടീം ആലോചിക്കേണ്ടതെന്നും മറീന്‍ വ്യക്തമാക്കിയിരുന്നു.

Story first published: Thursday, July 29, 2021, 15:30 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+