Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: വനിതാ ഹോക്കിയില്‍ ഇന്ത്യ തകര്‍ന്നു, നെതര്‍ലാന്‍ഡ്‌സിനോടു തോറ്റത് 1-5ന്

1

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പുരുഷ ടീമിന്റെ വഴിയെ വിജയത്തോടെ തുടങ്ങാന്‍ വനിതകള്‍ക്കായില്ല. ആദ്യ പൂള്‍ മല്‍സരത്തില്‍ ഇന്ത്യക്കു വന്‍ പരാജയം നേരിട്ടു. ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനോടു 1-5ന്റെ കനത്ത പരാജയമാണ് റാണി രാംപാല്‍ നയിച്ച ഇന്ത്യക്കു നേരിട്ടത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഡച്ച് ടീമിനെ 1-1നു പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ ഓറഞ്ചു പട ഇന്ത്യക്കു മേല്‍ കത്തിക്കയറി. നാലു ഗോളുകള്‍ കൂടി ഇന്ത്യന്‍ പോസ്റ്റിലെത്തിച്ച് നെതര്‍ലാന്‍ഡ്‌സ് വമ്പന്‍ ജയം കൊയ്യുകയായിരുന്നു.M

അവസാന രണ്ടു ക്വാര്‍ട്ടറുകളില്‍ പിഴച്ചു പോയെങ്കിലും അതുവരെ വീറുറ്റ പ്രകടനമാണ് വനിതാ ഹോക്കിയിലെ അതികായന്‍മാരായ നെതര്‍ലാന്‍ഡ്‌സിനെതിരേ ഇന്ത്യ കാഴ്ചവച്ചത്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച ഇന്ത്യ പലപ്പോഴും അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഗോള്‍കീപ്പര്‍ സവിതയുടെ ചില മികച്ച സേവുകളാണ് രണ്ടാം പകുതി കഴിയുന്നതു വരെ എതിരാളികളെ 1-1നു പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്.

നെതര്‍ലാന്‍ഡ്‌സ് തന്നെയായിരുന്നു കളിയുടെ തുടക്കം മുതല്‍ മികച്ച ടീം. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. മൂന്നു ഗോളുകളാണ് മൂന്നാം ക്വാര്‍ട്ടറില്‍ ഡച്ച് ടീം വാരിക്കൂട്ടിയത്. നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടി അവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.

ആറാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്‌സായിരുന്നു കളിയില്‍ ആദ്യം മുന്നിലെത്തിയത്. നാലു മിനിറ്റികം ക്യാപ്റ്റന്‍ റാണിയിലൂടെ ഇന്ത്യ സമനില പിടിച്ചുവാങ്ങി. പിന്നീട് ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്നതാണ് കണ്ടത്. ഓറഞ്ചു പട ഇന്ത്യന്‍ ഹാഫിലേക്കു പലപ്പോഴും ഇരമ്പിക്കയറിയെങ്കിലും അവയെല്ലാം പ്രതിരോധിച്ചു നിര്‍ത്താന്‍ റാണിക്കും ടീമംഗങ്ങള്‍ക്കും കഴിഞ്ഞു. രണ്ടാം ക്വാര്‍ട്ടറിലും സ്‌കോര്‍ 1-1നു വസാനിച്ചപ്പോള്‍ ഇന്ത്യ അഭിമാനിക്കാവുന്ന സമനില നേടിയെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

പക്ഷെ മൂന്നാം ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സ് അപാര ഫോമിലേക്കുയര്‍ന്നു. ഇതോടെ ഇന്ത്യന്‍ പ്രതിരോധവും അതുവരെ കോട്ട കാത്ത സവിതയും നിഷ്പ്രഭരായി. 33ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിനൊടുവില്‍ വാന്‍ ഗെഫനാണ് ഡച്ച് ടീമിന്റെ മൂന്നാം ഗോള്‍ നേടിയത്. 43ാം മിനിറ്റില്‍ തകര്‍പ്പനൊരു ഫീല്‍ഡ് ഗോളിലൂടെ ആല്‍ബേഴ്‌സ് സ്‌കോര്‍ 3-1 ആക്കി. രണ്ടു മിനിറ്റിനകം വീണ്ടും ഇന്ത്യ ഞെട്ടി. മാറ്റ്‌ലയാണ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ സ്‌കോര്‍ ചെയ്തത്. ഇതോടെ ഇന്ത്യന്‍ പരാജയം ഉറപ്പായിരുന്നു.

നാലാം ക്വാര്‍ട്ടര്‍ പിന്നീടൊരു ചടങ്ങ് മാത്രമായി മാറി. ഇന്ത്യ ഒരു ഗോളെങ്കിലും മടക്കി തോല്‍വിയുടെ കാഠിന്യം കുറയ്ക്കുമെക്ക് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഡച്ച് ടീം ഒരു കരുണയും കാണിച്ചില്ല. 52ാം മിനിറ്റില്‍ ഇന്ത്യക്കു മേല്‍ അവര്‍ അവസാനത്തെ ആണിയുമടിച്ചു. വാന്‍ മാസക്കറാണ് പെനല്‍റ്റി കോര്‍ണറില്‍ നിന്നും ഡച്ച് ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

Story first published: Saturday, July 24, 2021, 19:15 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+