Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന് ഹാട്രിക്ക് തോല്‍വി, ബ്രിട്ടനോടും കീഴടങ്ങി

1

ടോക്കിയോ ഒളിംപിക്‌സില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇതോടെ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ ഏറെക്കുറെ അവസാനിക്കുകുയം ചെയ്തു. റിയോ ഒളിംപിക്‌സിലെ ചാംപ്യന്‍മാര്‍ കൂടിയായ ബ്രിട്ടനോടാണ് ഇന്ത്യന്‍ പെണ്‍പട പൊരുതിവീണത്. 4-1നായിരുന്നു ഇന്ത്യന്‍ തോല്‍വി. ആദ്യ മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനോടു 1-5നും രണ്ടാമത്തെ മല്‍സരത്തില്‍ ജര്‍മനിയോടു 0-2നും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

പരാജയമേറ്റുവാങ്ങിയെങ്കിലും വീറുറ്റ പ്രകടനമാണ് റാണി രാംപാലും സംഖവും കാഴ്ചവച്ചത്. ബ്രിട്ടനെ വിറപ്പിക്കുന്ന കളി കെട്ടഴിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ആദ്യ ക്വാര്‍ട്ടറില്‍ നിറംമങ്ങിയെങ്കിലും ശേഷച്ച മൂന്നു ക്വാര്‍ട്ടറുകളിലും ബ്രിട്ടനോടു തോളോടുതോള്‍ ചേര്‍ന്നു പൊരുതാന്‍ ഇന്ത്യക്കു കഴിഞ്ഞു.

ഉജ്ജ്വല തുടക്കമായിരുന്നു മല്‍സരത്തില്‍ ബ്രിട്ടന്റേത്. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ കളിയില്‍ മുന്നിലെത്തുകയും ചെയ്തു. മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ ഹന്ന മാര്‍ട്ടിനാണ് ബ്രിട്ടന്റെ അക്കൗണ്ട് തുറന്നത്. ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ സമഗ്രാധിപത്യമാണ് കണ്ടത്. 79 ശതമാനവും ബോള്‍ പൊസെഷന്‍ അവര്‍ക്കായിരുന്നു. ഒന്നാം ക്വാര്‍ട്ടര്‍ 1-0ന്റെ ലീഡുമായി അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ മല്‍സരത്തിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ ഹന്ന മാര്‍ട്ടിനിലൂടെ ബ്രിട്ടന്‍ ലീഡുയര്‍ത്തി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു ഈ ഗോള്‍. പക്ഷെ ഉണര്‍ന്നു കളിച്ച ഇന്ത്യ അഗ്രസീവായ പ്രകടനത്തിലൂടെ ബ്രിട്ടനെ മുള്‍മുനയില്‍ നിര്‍ത്തി. ഇതിന് ഇന്ത്യ ഫലം കാണുകയും ചെയ്തു. പെനല്‍റ്റി കോര്‍ണറിനൊടുവില്‍ ശര്‍മിള ദേവിയിലൂടെ ഇന്ത്യ ആദ്യത്തെ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്രിട്ടന്‍ 2-1ന് മുന്നിലാിയിരുന്നു.

മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ മികച്ച പ്രകടനം തുടര്‍ന്നു. സമനില ഗോളിനായി ഇന്ത്യക്കു ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. തുടരെ പെനല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യക്കു കിട്ടിയെങ്കിലും ഇവ ഗോളുകളാക്കി മാറ്റാന്‍ സാധിച്ചില്ല. ഇതിനിടെ ഇന്ത്യയുടെ സമനില മോഹങ്ങള്‍ക്കു കനത്ത ആഘാതമേകി ബ്രിട്ടന്‍ മൂന്നാം ഗോളും സ്‌കോര്‍ ചെയ്തു. പെനല്‍റ്റി ലില്ലി ഓസ്ലെയുടെ വകയായിരുന്നു ഈ ഗോള്‍. പ്രതിരോധത്തിലെ വലിയ പിഴവാണ് ഇന്ത്യക്കു തിരിച്ചടിയായി മാറിയത്. മാര്‍ക്കിങിലും ഇന്ത്യന്‍ താരങ്ങള്‍ക്കു അബദ്ധം സംഭവിച്ചു. നാലാമത്തെയും അവസാനത്തതെയും ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടിയ ബ്രിട്ടന്‍ ഇന്ത്യയുടെ ഹാട്രിക് തോല്‍വിയും അവരുടെ വിജയവും പൂര്‍ത്തിയാക്കുകയും ചെയ്തു.

Story first published: Wednesday, July 28, 2021, 9:45 [IST]
Other articles published on Jul 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+