Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഹോക്കിയില്‍ വിജയത്തുടക്കം തേടി ഇന്ത്യ- ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് എതിരാളികള്‍

1

ടോക്കിയോ ഒളിംപിക്‌സില്‍ വിജയത്തുടക്കം തേടി ഹോക്കിയില്‍ ഇന്ത്യന്‍ ടീമുകള്‍ ശനിയാഴ്ച ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങും. പുരുഷ, വനിതാ ടീമുകളാണ് വിജയത്തോടെ തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ആദ്യ പൂള്‍ മല്‍സരം കളിക്കുന്നത്. പുരുഷ ടീമിന്റെ എതിരാളികള്‍ ന്യൂസിലാന്‍ഡാണെങ്കില്‍ വനിതാ ടീം നെതര്‍ലാന്‍ഡ്‌സുമായി ഏറ്റുമുട്ടും. ഹോക്കി മെഡലിനു വേണ്ടിയുള്ള 41 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

പുരുഷ ടീം പൂള്‍ എയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഓസ്‌ട്രേലിയ, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങി വമ്പന്‍മാര്‍ക്കൊപ്പം ന്യൂസിലാന്‍ഡ്, ആതിഥേയരായ ജപ്പാന്‍ എന്നിവരാണ് മറ്റു ടീമുകള്‍. മന്‍പ്രീത് സിങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 1928 1932, 1936, 1948, 1952, 1956, 1980 വര്‍ഷങ്ങളിലെ ഒളിംപിക്‌സുകളില്‍ ഹോക്കി സ്വര്‍ണം നേടിയ ടീം കൂടിയാണ് ഇന്ത്യ. എന്നാല്‍ 80നു ശേഷം ഇന്ത്യന്‍ ഹോക്കിക്കു പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താനായിട്ടില്ല.

2

1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയായിരുന്നു പുരുഷ ടീം അവസാനമായി സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഇന്ത്യയുടെ എട്ടാമത്തെ ഒളിംപിക്‌സ് ഹോക്കി സ്വര്‍ണം കൂടിയായിരുന്നു ഇത്.

ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ പുരുഷ, വനിതാ ടീമുകള്‍ക്കു ഒരേ ഫോര്‍മാറ്റും നിയമവുമാണ്. ആറു ടീമുകളെ രണ്ടു പൂളുകളായി തരംകതിരിച്ച് 12 ടീമുകളാണ് ഇരുവിഭാഗങ്ങളിലും പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ കളിക്കുക. ഓരോ ടീമും പൂളിലെ മറ്റുള്ളവരുമായി ഓരോ തവണ ഏറ്റുമുട്ടും. ഓരോ പൂളിലും ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. ശേഷിച്ച രണ്ടു ടീമുകള്‍ പുറത്താവും. സെമി ഫൈനലില്‍ ജയിക്കുന്ന ടീമുകള്‍ സ്വര്‍ണത്തിനായി ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ പരാജയപ്പെടുന്നവര്‍ തമ്മിലായിരിക്കും വെങ്കല മെഡലിനായുള്ള മല്‍സരം.

3

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം
മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), പിആര്‍ ശ്രീജേഷ് (ഗോള്‍കീപ്പര്‍), ഹര്‍മന്‍പ്രീത് സിംഗ് (ഡിഫന്‍ഡര്‍), രൂപീന്ദര്‍പാല്‍ സിങ് (ഡിഫന്‍ഡര്‍), സുരേന്ദര്‍ കുമാര്‍ (ഡിഫന്‍ഡര്‍), അമിത് രോഹിദാസ് (ഡിഫന്‍ഡര്‍), ബിരേന്ദ്ര ലക്ര (ഡിഫന്‍ഡര്‍), ഹാര്‍ദിക് സിങ്, (മിഡ്ഫീല്‍ഡര്‍), വിവേക് സാഗര്‍ പ്രസാദ് (മിഡ്ഫീല്‍ഡര്‍), നിലാകാന്ത് ശര്‍മ (മിഡ്ഫീല്‍ഡര്‍), സുമിത് (മിഡ്ഫീല്‍ഡര്‍), ഷംഷേര്‍ സിങ് (ഫോര്‍വേഡ്) ദില്‍പ്രീത് സിങ് (ഫോര്‍വേഡ്), ഗുര്‍ജന്ത് സിങ് (ഫോര്‍വേഡ്), ലളിത് കുമാര്‍ ഉപാധ്യായ (ഫോര്‍വേഡ്), സന്ദീപ് സിങ് (ഫോര്‍വേഡ്).

വനിതാ ടീം
റാണി രാംപാല്‍ (ക്യാപ്റ്റന്‍), സവിത പുനിയ (ഗോള്‍കീപ്പര്‍), ദീപ് ഗ്രേസ് എക്ക (ഡിഫെന്‍ഡര്‍), നിക്കി പ്രധാന്‍ (ഡിഫെന്‍ഡര്‍), ഗുര്‍ജിത് കൗര്‍ (ഡിഫെന്‍ഡര്‍), ഉദിത (ഡിഫെന്‍ഡര്‍), നിഷ (മിഡ്ഫീല്‍ഡര്‍), നേഹ ഗോയല്‍ (മിഡ്ഫീല്‍ഡര്‍), സുശീല ചാനു പുക്രംബം (മിഡ്ഫീല്‍ഡര്‍), മോണിക്ക മാലിക് (മിഡ്ഫീല്‍ഡര്‍), നവജോത് കൗര്‍ (മിഡ്ഫീല്‍ഡര്‍), സാലിമ ടെറ്റെ (മിഡ്ഫീല്‍ഡര്‍), നവനീത് കൗര്‍ (ഫോര്‍വേഡ്), ലാല്‍റെംസിയാമി (ഫോര്‍വേഡ്), വന്ദന കതാരിയ (ഫോര്‍വേഡ്), ഷര്‍മിള ദേവി (ഫോര്‍വേഡ്).

Story first published: Friday, July 23, 2021, 20:40 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+