For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഓസീസിന് മുന്നില്‍ ഇന്ത്യ തരിപ്പണം, ഹോക്കിയില്‍ വന്‍ തോല്‍വി (7-1)

7-1നാണ് ഓസീസിന്റെ വിജയം

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ രണ്ടാമത്തെ പൂള്‍ മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത തോല്‍വി. ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ 7-1നു തകര്‍ത്തുവിട്ടത്. ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ 3-2നു തോല്‍പ്പിച്ചുകൊണ്ടു തുടങ്ങിയ ഇന്ത്യക്കു പക്ഷെ ഓസീസിന്റെ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ഓസീസിനെ ഒരു ഗോളില്‍ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ മൂന്നും മൂന്നാം ക്വാര്‍ട്ടറില്‍ രണ്ടും തവണ സ്‌കോര്‍ ചെയ്താണ് ഓസീസ് ഇതിന്റെ ക്ഷീണം തീര്‍ത്തത്. ഏഴാമത്തെ ഗോള്‍ അവസാന ക്വാര്‍ട്ടറിലായിരുന്നു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ദില്‍പ്രീത് സിങിന്റെ വകയായിരുന്നു.

1

ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ 4-0ന്റെ മികച്ച ലീഡുമായി അവര്‍ വിജയമുറപ്പാക്കിയിരുന്നു. 10ാം മിനിറ്റില്‍ വെറ്റണിലൂടെയാണ് ഓസ്‌ട്രേലിയ അക്കൗണ്ട് തുറക്കുന്നത്. ആദ്യ ക്വാര്‍ട്ടറില്‍ 1-0ന്റെ ലീഡാണ് ഓസീസിനുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ മൂന്നു തവണ സ്‌കോര്‍ ചെയ്ത് അവര്‍ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. അഞ്ചു മിനിറ്റിനിടെ മൂന്നു ഗോളുകളാണ് അവര്‍ അടിച്ചുകൂട്ടിയത്.

രണ്ടാം ക്വാര്‍ട്ടറില്‍ 21ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്നും ഹെയ്വാര്‍ഡാണ് ഓസീസിനെ മുന്നിലെത്തിക്കുന്നത്. ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ കബളിപ്പിച്ച് ബോള്‍ അകത്തു കയറുകയായിരുന്നു. പിന്നീടുള്ള മൂന്നു തകര്‍പ്പന്‍ ഫീല്‍ഡ് ഗോളുകള്‍ക്കും ശ്രീജേഷിന് മറുപടിയില്ലായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഗോള്‍പോസ്റ്റിലേക്കു ബോളുകള്‍ കയറിയപ്പള്‍ ശ്രീജേഷ് നിസ്സഹായനായിരുന്നു. 23ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഒഗില്‍വി ഓസ്‌ട്രേലിയയെ 2-0നു മുന്നിലെത്തിച്ചു. ഇന്ത്യ ഈ ഗോളിന്റെ ഞെട്ടലില്‍ നിന്നും മാറുന്നതിനു മുമ്പ് 26ാം മിനിറ്റില്‍ ഓസ്‌ട്രേലിയ നാലാമത്തെ ഗോളും കണ്ടെത്തി. ബെല്‍റ്റ്‌സായിരുന്നു സ്‌കോറര്‍.

മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നെങ്കിലും ഓസീസ് ഗോളടി നിര്‍ത്തിയില്ല. രണ്ടു ഗോളുകള്‍ കൂടി മൂന്നാം ക്വാര്‍ട്ടറില്‍ അവര്‍ നേടി. 40ാം മിനിറ്റില്‍ ഗോവറിന്റെ വകയായിരുന്നു അഞ്ചാമത്തെ ഗോള്‍. പെനല്‍റ്റി സ്‌ട്രോക്കില്‍ നിന്നാണ് താരം ലക്ഷ്യം കണ്ടത്. രണ്ടു മിനിറ്റിനകം പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയ ഗോവേഴ്‌സ് സ്‌കോര്‍ 6-1 ആക്കിമാറ്റി. അവസാന ക്വാര്‍ട്ടറില്‍ അതിവേഗ കൗണ്ടര്‍അറ്റാക്കില്‍ നിന്നും ഗോള്‍ നേടി ബ്രാന്‍ഡ് ഇന്ത്യയുടെ നാണക്കേടും ഓസീസിന്റെ സ്‌കോര്‍ പട്ടികയും പൂര്‍ത്തിയാക്കി.

Story first published: Sunday, July 25, 2021, 16:40 [IST]
Other articles published on Jul 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+