2023 ഹോക്കി ലോകകപ്പ്: ഒഡിഷയ്ക്ക് അഭിമാന നിമിഷം, മുഴുവന്‍ മല്‍സരങ്ങള്‍ക്കും വേദിയാവും
ഭുവനേശ്വര്‍: 2023ല്‍ ഇന്ത്യയില്‍ ടക്കാനിരിക്കുന്ന പുരുഷന്‍മാരുടെ ഹോക്കി ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും ഒഡിഷ വേദിയാവും. ഒഡിഷയിലെ ഭുവനേശ്വര്‍, റൗര്‍ക്കേല എന്നീവിടങ്ങിലായിട്ടായിരിക്കും ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുക. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ ഹോക്കി ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിലാണ് എല്ലാ മല്‍സരങ്ങള്‍ക്കും ഒഡീഷ വേദിയാവുമെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്തെ ലക്ഷക്കണത്തിനു വരുന്ന ഹോക്കി ആരാധകര്‍ക്കു വിരുന്നായിരിക്കും ലോകകപ്പെന്നു പട്‌നായിക്ക് ട്വീറ്റ് ചെയ്തു. ഹോക്കിയും ഒഡിഷയും തമ്മില്‍ ഒരു പ്രത്യേക ബന്ധം കൂടിയുണ്ട്. 2023ലെ ഹോക്കി ലോകകപ്പിന്റെ വേദിയായി ഒഡിഷയെ പ്രഖ്യാപിക്കുന്നത് ഏറെ ആഹ്ലാദത്തോടെയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നവംബര്‍ എട്ടിനാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്‌ഐഎച്ച്) എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഇന്ത്യയെ 2023ലെ പുരുഷ ലോകകപ്പിനുള്ള വേദിയായി ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications