വനിതാ ഹോക്കിയില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് പരമ്പര
മാഡ്രിഡ്: വനിതാ ഹോക്കി ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയുടെ കുതിപ്പ്. രണ്ടാം സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ സമനില നേടിയ ഇന്ത്യ ഇതോടെ രണ്ട് മത്സര പരമ്പര സ്വന്തമാക്കി. നേരത്തെ സ്‌പെയിനിനെതിരായ പരമ്പര ഇന്ത്യ സമനിലയില്‍ പിടിച്ചിരുന്നു.
ടി20 പരമ്പരയും ഇന്ത്യക്കു തന്നെ, സാധ്യത വര്‍ധിച്ചു... തല്ലിച്ചതയ്ക്കാന്‍ ഗുപ്റ്റില്‍ ഇല്ല
ആക്രമണാത്മക കളി കാഴ്ചവെച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 13-ാംമിനിറ്റില്‍ നവജ്യോത് കൗര്‍ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. 26-ാം മിനിറ്റില്‍ റീന ഖോക്കര്‍ ഇന്ത്യയ്ക്കായി രണ്ടാം ഗോള്‍ ഗോള്‍ നേടി. രണ്ട് ഗോള്‍ നേടിയശേഷവും എതിര്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രണം അഴിച്ചുവിട്ട ഇന്ത്യയ്ക്ക് അതിന്റെ ഫലവും ലഭിച്ചു. അവസാന ക്വാര്‍ട്ടറില്‍ ഗുര്‍ജീത് കൗര്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റുകയായിരുന്നു.

സ്‌പെയിനില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ഒന്‍പത് ദിവസത്തിനിടെ ആറ് മത്സരങ്ങളാണ് കളിച്ചത്. സ്‌പെയിനിനെതിരായ നാല് മത്സര പരമ്പര സമനിലയിലാക്കി. അയര്‍ലന്‍ഡിനെതിരെ ഒരു സമനിലയും ഒരു ജയവും നേടുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്ന് പരിശീലകന്‍ ഷോര്‍ഡ് മരീനെ പിന്നീട് പറഞ്ഞു. കളിക്കാരുടെ വ്യക്തഗത മികവില്‍ താന്‍ സംതൃപ്തനാണെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച പര്യടനമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications