ടി20 പരമ്പരയും ഇന്ത്യക്കു തന്നെ, സാധ്യത വര്‍ധിച്ചു... തല്ലിച്ചതയ്ക്കാന്‍ ഗുപ്റ്റില്‍ ഇല്ല

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെിരായ ഏകദിന പരമ്പര പോക്കറ്റിലാക്കിയ ടീം ഇന്ത്യ ഇനി വരാനിരിക്കുന്ന ട്വന്റി20 പരമ്പരയിലും വെന്നിക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ബുധനാഴ്ച വെല്ലിങ്ടണിലാണ് ആദ്യ ടി20 നടക്കുന്നത്. രണ്ടാമത്തെ മല്‍സരം എട്ടിന് ഓക്ക്‌ലാന്‍ഡിലും മൂന്നാമത്തെ കളി 10ന് ഹാമില്‍റ്റണിലും അരങ്ങേറും.
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ പരിക്കു മൂലം ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇത് പരമ്പരയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

പരിക്ക് ഭേദമായില്ല
പുറംഭാഗത്തേറ്റ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനെ തുടര്‍ന്നാണ് ഗുപ്റ്റില്‍ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയത്. പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ യഥാര്‍ഥ ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ലെങ്കിലും ടി20യില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഗുപ്റ്റില്‍.
ഗുപ്റ്റിലിന്റെ പകരക്കാരനായി ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമിനെ ന്യൂസിലാന്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരിച്ചടിയെന്ന് കോച്ച്
മാച്ച് വിന്നര്‍മാരില്‍ ഒരാളായ ഗുപ്റ്റിലിന്റെ അഭാവം ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിനു കനത്ത തിരിച്ചടി തന്നെയാണെന്ന് കോച്ച് ഗാരി സ്‌റ്റെഡ് വ്യക്തമാക്കി.
നിര്‍ഭാഗ്യവശാല്‍ ഗുപ്റ്റിലിന്റെ പരിക്ക് മാറിയിട്ടില്ലെന്നും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമില്‍റെ അവിഭാജ്യ ഘടകമായ അദ്ദേഹത്തിന്റെ അസാന്നിധ്യം നികത്തുക ദുഷ്‌കരമാണെന്നും സ്‌റ്റെഡ് പറഞ്ഞു. ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഗുപ്റ്റിലിന് പരിക്കേറ്റത്.

ന്യൂസിലാന്‍ഡ് ടി20 ടീം
കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡഗ് ബ്രെസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, സ്‌കോട്ട് ക്യുഗെലെജിന്‍, ഡാരില്‍ മിച്ചെല്‍, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫേര്‍ട്ട്, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications