Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വയസ്സ് 28 മാത്രം... ഇന്ത്യന്‍ ജഴ്‌സിയൂരി സുനിത ലാക്ര, പടിയിറങ്ങിയത് ഹോക്കി ടീമിലെ നിര്‍ണായക താരം

ദില്ലി: ഇന്ത്യയുടെ വനിതാ ഹോക്കി ടീമിലെ സ്ഥിരം സാന്നിധ്യമായ സുനിത ലാക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു. കരിയറില്‍ ഇനിയുമേറെ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയുമെന്നിരിക്കെയാണ് 28ാം വയസ്സില്‍ കളി നിര്‍ത്തുന്നതായി താരം അറിയിച്ചത്. 2008 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകമാണ് സുനിത. കഴിഞ്ഞ ഒളിംപിക്‌സില്‍ അവര്‍ രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുകയും ചെയ്തിരുന്നു.

SUNITHA

ജീവിതത്തിലെ ഏറ്റവും വൈകാരികമായ ദിവസമാണിതെന്നു വിരമിക്കല്‍ പ്രഖ്യാപിക്കവെ സുനിത പറഞ്ഞു. അന്താരാഷ്ട്ര ഹോക്കിയില്‍ ഇനി താനുണ്ടാവില്ല. 2008 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള മനോഹരമായ യാത്രയില്‍ പങ്കാളിയാവാന്‍ സാധിച്ചു. ടീമിന് ഇക്കാലയളവില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. എങ്കിലും ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ ഒറ്റക്കെട്ടായി തന്നെ നിന്നു. പരസ്പരം കരുത്തും പ്രചോദനവും പകര്‍ന്ന് എല്ലാ പ്രതിസന്ധികളെയും ധൈര്യപൂര്‍വ്വം മറികടന്ന് ടീം മുന്നേറിയെന്നും ലാക്ര വാര്‍ത്താക്കുറിപ്പിലൂടെ വിശദമാക്കി.

2016ലെ റിയോ ഒളിംപിക്‌സില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചു. 30 വര്‍ഷത്തിനിടെ ഇന്ത്യന്‍ വനിതാ ടീം പങ്കെടുത്ത ആദ്യത്തെ ഒളിംപിക്‌സ് കൂടിയായിരുന്നു ഇത്. രാജ്യത്തിന്റെ വനിതാ ഹോക്കിയെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂര്‍ത്തമാണിതെന്നു പലരും തന്നോടു പറഞ്ഞിരുന്നു. ഈ ടീമിനു വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നു താന്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചിരുന്നതായും സുനിത കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 2, 2020, 16:37 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+