ദില്ലി: ഒമ്പതാമത് സുല്‍ത്താന്‍ ജൊഹോര്‍ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന 18 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. ഈ മാസം 12 മുതല്‍ മലേഷ്യയിലാണ് ജൊഹോര്‍ കപ്പ് അരങ്ങേറുക.

റൗണ്ട് റോബില്‍ ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ മലേഷ്യ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നിവരുമായി ഇന്ത്യ ഏറ്റുമുട്ടും. മന്‍ദീപ് മോറാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. വൈസ് ക്യാപ്റ്റനായി സഞ്ജയിയെയും തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ഹോക്കി ടീം
പ്രശാന്ത് കുമാര്‍, പവന്‍, സഞ്ജയ്, ദിനചന്ദ്ര സിങ് മൊയിരാങ്‌തെം, പ്രതാപ് ലാക്ര, സുമന്‍ ബെക്ക്, മന്‍ദീപ് മോര്‍, യഷ്ദീപ് സിവാച്ച്, ശര്‍ദ നന്ദ് തിവാരി, വിഷ്ണുകാന്ത് സിങ്, രബിചന്ദ്ര മൊയിരാങ്തം, മനീന്ദര്‍ സിങ്, ദില്‍പ്രീത് സിങ്, സുദീപ് ചിര്‍മാക്കോ, ഗുര്‍സഹിബിജിത്ത് സിങ്, ഉത്തം സിങ്, രാഹുല്‍ കുമാര്‍ രാജ്ബര്‍, ഷിലാലന്ദ് ലാക്ര.