Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം

ദില്ലി: ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങിനെ തേടി പരമോന്നത പുരസ്‌കാരം എത്തിയേക്കും. പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു താരത്തെം നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. ഇത് കൂടാതെ ഇന്ത്യയുടെ വിവേക് പ്രസാദ്, ലാല്‍റെംസിയാമി എന്നിവരെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ റൈസിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

man

അടുത്ത വര്‍ഷം ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിലേക്കു ഇന്ത്യന്‍ ഹോക്കി ടീമിനു യോഗ്യത നേടിക്കൊടുക്കുന്നതില്‍ മന്‍പ്രീത് നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഈ പ്രകടനമാണ് താരത്തെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെടാന്‍ കാരണം. ഇന്ത്യക്കു വേണ്ടി ഇതിനകം 242 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ മന്‍പ്രീത് മധ്യനിരയിലെ മിന്നും താരം കൂടിയാണ്.

മന്‍പ്രീതിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ എഡ്ഡി ഒക്കെന്‍ഡന്‍, ആരണ്‍ സാലെസ്‌കി, ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡോറെന്‍, വിക്ടര്‍ വെഗ്നസ്, അര്‍ജന്റീനയുടെ ലൂക്കാസ് വില എന്നിവരും പുരുഷ വിഭാഗത്തില്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു വേണ്ടി രംഗത്തുണ്ട്. അതേസമയം, ഈ വര്‍ഷമാദ്യം നടന്ന സീരീസ് ഫൈനല്‍സില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പ കളിക്കാരനാണ് 19കാരനായ വിവേക് പ്രസാദ്. കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയപ്പോള്‍ ടീമിനെ നയിച്ചതും വിവേകായിരുന്നു.

Story first published: Friday, December 6, 2019, 21:48 [IST]
Other articles published on Dec 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+