Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഹോക്കി ലോകകപ്പ്: ലോകം കീഴടക്കാന്‍ ഇന്ത്യന്‍ പെണ്‍പട... ആദ്യ അങ്കം ഇംഗ്ലണ്ടിനെതിരേ

1

ലണ്ടന്‍: ഹോക്കി പ്രേമികളെ ആവേശം കൊള്ളിക്കാന്‍ വീണ്ടുമൊരു ലോകകപ്പ് കൂടി വന്നെത്തി. വനിതകളുടെ ഹോക്കി ലോകകപ്പിന്റെ 14ാം എഡിഷന് 21ന് ഇംഗ്ലണ്ടില്‍ തുടക്കമാവും. 16 ടീമുകളാണ് വിശ്വകിരീടം സ്വപ്‌നം കണ്ട് അങ്കത്തട്ടിലിറങ്ങുന്നത്. ഏറെ പ്രതീക്ഷകളുമായാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യന്‍ പെണ്‍പട ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ഫൈനല്‍. 2017 നവംബറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ആവേശകരമായ മല്‍സരത്തില്‍ ചൈനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നു മറികടന്നാണ് ഇന്ത്യ ലോകകപ്പിനു യോഗ്യത നേടിയത്.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് കൂടിയാണിത്. ലോക റാങ്കിങില്‍ 10ാം സ്ഥാനത്തുള്ള ഇന്ത്യക്കു ഇതുവരെ ലോകകിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ റാണിയും ദീപികയുമൊഴികെ മറ്റു താരങ്ങളെല്ലാം ഇതാദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്.

2

കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായതു മുതല്‍ ഇന്ത്യ ലോകകപ്പിനായി കാത്തിരിക്കുകയായിരുന്നു. ടീമിലെ ഭൂരിഭാഗം പേര്‍ക്കും ഇത് കരിയറിലെ ആദ്യത്തെ ലോകകപ്പാണ്. അതുകൊണ്ടു തന്നെ ഏറെ ആവേശത്തിലാണ് ടീമെന്നു ക്യാപ്റ്റന്‍ റാണി പറഞ്ഞു. പൂള്‍ ബിയില്‍ ആതിഥേയരും ഒളിംപിക് ജേതാക്കളുമായ ഇംഗ്ലണ്ട്, ലോക റാങ്കിങില്‍ ഏഴാംസ്ഥാനത്തുള്ള അമേരിക്ക, അയര്‍ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 21ന് ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യത്തെ മല്‍സരം.

Story first published: Thursday, July 19, 2018, 13:48 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+