Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് രാജിവെച്ചു

ദില്ലി: നീണ്ട പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പുരുഷ ഹോക്കി ടീം കോച്ച് ഓസ്‌ട്രേലിയക്കാരനായ ടെറി വാല്‍ഷ് രാജിവെച്ചു. രാജിവെക്കുകയാണെന്നുകാട്ടി ടെറി വാഷ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)ക്ക് കത്തയച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് രംഗത്തെ ഉദ്യോഗഭരണത്തില്‍ മനംനൊന്താണ് രാജിവെച്ചതെന്ന് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കായിക മേഖലയില്‍ ദുര്‍ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥരാണ് കായിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് ഇന്ത്യയിലെ സ്‌പോര്‍ട്‌സിനും കായികതാരങ്ങള്‍ക്കും ഗുണം ചെയ്യില്ലെന്ന് കോച്ച് ചൂണ്ടിക്കാട്ടി.

terrywalsh-hockey-indiacoach

ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷം ഇന്ത്യന്‍ ടീമില്‍ തുടരാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കു നടുവിലും ടീം വിജയങ്ങള്‍ നേടിയത് വലിയ കാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് എല്ലാ ഭാവുകങ്ങളും നേരാനും അദ്ദേഹം മറന്നില്ല.

ഹോക്കി ടീം സമീപകാലങ്ങളിലെ മികച്ച ഫോമില്‍ തുടരുമ്പോള്‍ കോച്ച് രാജിവെച്ചത് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരായതോടെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടിയിരുന്നു. ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനിരിക്കെയാണ് കോച്ചിന്റെ രാജി. അതേസമയം, കോച്ച് സായിയുമായുള്ള കരാറില്‍ അസംതൃപ്തനായിട്ടാണ് രാജിവെച്ചതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു.

Story first published: Wednesday, October 22, 2014, 8:24 [IST]
Other articles published on Oct 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+