Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കിയില്‍ സ്‌പെയിനിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകളുടെ മിന്നുന്ന പ്രകടനം

മാഡ്രിഡ്: ഹോക്കിയില്‍ കരുത്തരായ സ്‌പെയിനിനെ സമനിലയില്‍ തളിച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് 2-3 എന്ന മാര്‍ജിനില്‍ തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ 1-1 എന്ന നിലയിലാണ് സ്‌പെയിനിനെ സമനിലയില്‍ തളച്ചത്. ഇന്ത്യയ്ക്കുവേണ്ടി 43-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ 49-ാം മിനിറ്റില്‍ മരിയ ടോസ്റ്റ് സ്‌പെയിനിനായി സമനില ഗോള്‍ കണ്ടെത്തി.
റായുഡുവിന് ഐസിസിയുടെ സസ്‌പെന്‍ഷന്‍!! പന്തെറിയരുത്... ഇനി തെളിയിച്ചിട്ട് മതിയെന്ന്
ശനിയാഴ്ച നടന്ന മത്സരത്തിലെ തോല്‍വി മറക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. മത്സരത്തിലെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ തന്നെ ഗോളാക്കി മാറ്റാന്‍ അവസരമുണ്ടായെങ്കിലും ഇന്ത്യയ്ക്ക് ഭാഗ്യമുണ്ടായില്ല. 2018 ലോകകപ്പ് വെങ്കലമെഡല്‍ ജേതാക്കളാണ് സ്‌പെയിന്‍. ഇത്തരമൊരു ടീമിനെതിരെ ആദ്യം ഗോള്‍ നേടിയെങ്കിലും ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

india

അവസാന ക്വാര്‍ട്ടറില്‍ ഇരു ടീമുകളും വിജയഗോളിനായി കഠിനമായി പരിശ്രമിച്ചു. ഇന്ത്യയ്‌ക്കെതിരെ ജയിക്കാനായി സ്‌പെയിന്‍ ആക്രമണങ്ങളുടെ പരമ്പരതന്നെ തീര്‍ത്തു. എന്നാല്‍ ഇരു ടീമുകള്‍ക്കും ജയം കണ്ടെത്താനായില്ല. സമീപകാലത്തെ ഇന്ത്യയുടെ മികച്ച പ്രകടനമാണ് സ്‌പെയിനില്‍ പുറത്തെടുത്തത്. പരമ്പരയിലെ മൂന്നാമത്തെ മത്സരം ചൊവ്വാഴ്ച നടക്കും.
Story first published: Monday, January 28, 2019, 15:00 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+