Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റായുഡുവിന് ഐസിസിയുടെ സസ്‌പെന്‍ഷന്‍!! പന്തെറിയരുത്... ഇനി തെളിയിച്ചിട്ട് മതിയെന്ന്

അമ്പാട്ടി റായിഡുവിനു സസ്‌പെൻഷൻ | Oneindia Malayalam

ദുബായ്: അന്താരാഷ്ട്ര മല്‍സരങ്ങളില്‍ അമ്പാട്ടി റായുഡുവിനെ ഇനി പാര്‍ട്ട് ടൈം ബൗളറായി ഇന്ത്യക്കു ഉപയോഗിക്കാനാവില്ല. സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ താരത്തെ ബൗള്‍ ചെയ്യുന്നതില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തു. ബൗളിങ് ആക്ഷനെക്കുറിച്ച് സംശയമുന്നയിച്ചു കഴിഞ്ഞാല്‍ 14 ദിവസത്തിനകം ഐസിസിയുടെ ടെസ്റ്റിന് ഹാജരാവണമെന്നാണ് നിയമം. എന്നാല്‍ റായുഡു ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി. ഐസിസിയുടെ ടെസ്റ്റിന് വിധേയനായി അത് പാസാവുന്നതു വരെ റായുഡുവിന്റെ സസ്‌പെന്‍ഷന്‍ തുടരും.

1

ഈ വര്‍ഷം ജനുവരി 13ന് ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ റായുഡുവിനെ പാര്‍ട് ടൈം ബൗളറായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി പരീക്ഷിച്ചിരുന്നു. ഈ കളിയിലെ സംശയാസ്പദമായ ബൗളിങ് ആക്ഷനാണ് 33കാരനായ താരത്തിന്റെ സസ്‌പെന്‍ഷനിലേക്കു നയിച്ചത്.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇനി ബൗള്‍ ചെയ്യാന്‍ സാധിക്കില്ലെങ്കിലും രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതിന് റായുഡുവിന് വിലക്കുണ്ടാവില്ല. ആര്‍ട്ടിക്കിള്‍ 11.5 പ്രകാരം ബിസിസിഐയുടെ അനുമതി ലഭിച്ചാല്‍ റായുഡുവിന് ആഭ്യന്തര മല്‍സരങ്ങളില്‍ തുടര്‍ന്നും പന്തെറിയാന്‍ സാധിക്കും.

Story first published: Monday, January 28, 2019, 14:35 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+