Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി: മഴ വില്ലനായി... ഇന്ത്യയും പാകിസ്താനും കിരീടം പങ്കിട്ടു

ഇന്ത്യയും പാകിസ്ഥാനും കിരീടം പങ്കിട്ടു | Oneindia Malayalam
1

മസ്‌കറ്റ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് ഫൈനല്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി മഴ വില്ലനായി. കനത്ത മഴയെത്തുടര്‍ന്ന് മല്‍സരം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇരുടീമുകളെയും സംയുക്ത ചാംപ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും മൂന്നാമത് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടവിജയമാണിത്. ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് ഇരുടീമും പങ്കിടുകയാണ്. 2011ല്‍ ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയും പാകിസ്താനും മാത്രമേ ജേതാക്കളായിട്ടുള്ളൂ.

ഇത്തവണ മിന്നുന്ന പ്രകടനം നടത്തിയാണ് ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടിയത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകളുള്‍പ്പെട്ട പൂളില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടിയത്. കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച ഇന്ത്യ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. ഇത്രയും കളികളില്‍ നിന്നും 13 പോയിന്റ് നേടി പാകിസ്താന്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് മുന്നേറുകയായിരുന്നു. നേരത്തേ പ്രാഥമിക റൗണ്ടില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ ഇന്ത്യ 3-1ന് പാകിസ്താനെ തകര്‍ത്തുവിട്ടിരുന്നു.

സെമി ഫൈനലില്‍ ജപ്പാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ത്രില്ലിങ് മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ജപ്പാനെ മറികടന്ന് ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. മറ്റൊരു സെമിയില്‍ മലേഷ്യയെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് പാകിസ്താന്‍ വീഴ്ത്തിയത്. ഇരുടീമും 4-4നു സമനിലയില്‍ പിരിഞ്ഞിനെ തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ പാകിസ്താന്‍ 3-1നു ജയിക്കുകയായിരുന്നു.

Story first published: Monday, October 29, 2018, 0:40 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+